വിമാന സർവീസുകൾ തടസ്സപ്പെട്ടു
ടെഹ്റാൻ : യുഎസ് ആക്രമണം നടത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ വ്യോമാതിർത്തി അടച്ച് ഇറാൻ. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഇതുമൂലം ഒട്ടേറെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്ത്യയിൽനിന്നും യുഎസിലേക്കുള്ള മൂന്നു വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും വൈകിയേക്കും. വ്യോമാതിർത്തി ഇറാൻ അടച്ചതോടെ പ്രധാന വിമാനക്കമ്പനികളെല്ലാം സർവീസുകൾ വഴിതിരിച്ചു വിടുകയാണ്. ഇന്ന് പുലർച്ചെ 3.45ഓടെയാണ് തങ്ങളുടെ വ്യോമാതിർത്തികൾ അടയ്ക്കുന്നതായി ഇറാൻ അറിയിപ്പ് നൽകിയത്. എന്നാൽ 7.30ഓടെ വ്യോമാതിർത്തി വീണ്ടും തുറന്നു. […]



