ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.നെയ്യാറ്റിന്‍കര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്.രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം.ഗ്യാസ് ലീക്ക് ആയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.



