ഗവ: ജിഎച്ച്എസ്എസ് ഒന്നാമത്

തിരുവനന്തപുരം : പട്ടം ഗവ :ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന തിരുവനന്തപുരം നോർത്ത് സബ് ജില്ലാ ഫുട്ബോൾ മത്സരത്തിൽ പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.

ഹിന്ദി ദിനം ആചരിച്ചു.

വെള്ളിനേഴി   അടക്കാപുത്തൂർ മേരാ യുവ ഭാരത് പാലക്കാടിൻ്റെയും  അടക്കാപുത്തൂരിലെ  യുവശക്തി ആർട്ട്സ് & സ്പോർട്ട്സ് ക്ലബി ആഭിമുഖ്യത്തിൽ ദേശീയ ഹിന്ദി ദിനാചരണം നടത്തി. യുവജനതയിലും വിദ്യാർത്ഥികളിലും ദേശീയ ബോധം വളർത്തി രാഷ്ട്രത്തിൻ്റെ അഖണ്ഡതയ്ക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഹിന്ദി ദിനാചരണത്തിൻ്റെ ഉദ്ലാടനം  ഹിന്ദി അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുകൂടിയായ ഡോ. കെ അജിത് നിർവ്വഹിച്ചു.  ക്ലബ് പ്രസിഡന്റ്‌ ടി .  നീരജ് അധ്യക്ഷത വഹിച്ചു. ഹിന്ദി പ്രചാരകനും സഹകാരിയും മലബാർ സൗഹൃദവേദി കൺവീനർ […]

വെള്ളിനേഴി കുറുവട്ടൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ശ്രദ്ധേയമായി.

കുറവട്ടൂർ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം വിപുലമായി സംഘടിപ്പിച്ചു.വിശേഷാൽ പൂജകളോടു കൂടി ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചു.രാവിലെ 6 മണി മുതൽ നാരായണീയ പാരായണവും 9 മണി മുതൽ ഗോപൂജയും നടന്നു.  ഉച്ചയ്ക്ക് പ്രസാദഊട്ടിനുശേഷം വൈകുന്നേരം അഞ്ച് മണി മുതൽ ശ്രീ വക്കാല കാവ് ക്ഷേത്രത്തിൽ നിന്നും ശോഭാ യാത്ര സംഘടിപ്പിച്ചു. തുടർന്ന് നിറമാല, ചുറ്റുവിളക്ക് , കുട്ടികളുടെ ഉറി അടി മത്സരം, നൃത്ത നൃത്ത ങ്ങൾ മറ്റു കലാ പരിപാടികൾ നടന്നു. […]

വെള്ളറട പഞ്ചായത്തിൽ ജോലി ഒഴിവ്

വെള്ളറട     :    ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിൽ നിലവിലുള ഒരുഅക്രഡിറ്റഡ് എഞ്ചിനിയറുടെയും രണ്ട്. അക്രഡിറ്റഡ് ഓവർസിയറുടെയും ഒഴിവിലേക്ക്താ ത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 19 ന് രാവിലെ 10 : 30ന്ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലാണ് ഇന്റർവ്യൂ നടത്തുന്നത്. സിവിൽ, അഗ്രികൾച്ചറൽ എഞ്ചിനയറിംഗ് ഡിഗ്രി,  മൂന്നുവർഷംപോളിടെക്നിക് സിവിൽ ഡിപ്ലോമ, രണ്ടുവർഷം ഡ്രാഫ്റ്റ്മാൻ ഡിപ്ലോമ എന്നീ യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാം. തൊഴിലുറപ്പ് തദ്ദേശ സ്വയംഭരണ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യയോഗ്യതയായിരിക്കും. റിപ്പോർട്ടർ  :  അജയൻ

ട്രെയിനുകൾക്ക് പാലക്കാട് ജങ്ഷനിൽ പോകാതെ ടൗൺ സ്റ്റേഷനിലൂടെ മധുര ഭാഗത്തേക്ക്‌ പോകാം പാലക്കാട് റെയിൽവേ ബൈപാസ് പദ്ധതി വരുന്നു.

പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ തിരക്കും ട്രെയിനുകളുടെ യാത്രാ സമയം കുറയ്ക്കാൻ കഴിയുന്ന പാലക്കാട് റെയിൽവേ ബൈപാസ് പദ്ധതി വൈകാതെ യാഥാർഥ്യമാകും. പുതിയ റിപ്പോർട്ടുകളനുസരിച്ച് രണ്ടുമാസത്തിനുള്ളിൽ ദക്ഷിണ റെയിൽവേ ബൈപാസ് പദ്ധതി റെയിൽേ ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും. 1.8 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈനാണ് പാലക്കാട് റെയിൽവേ ബൈപാസിനായി നിർമിക്കേണ്ടത്. 200 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്. ബൈപാസ് യാഥാർഥ്യമായാൽ ഷൊർണൂരിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് പാലക്കാട് ജങ്ഷനിൽ പോകാതെ തന്നെ പാലക്കാട് ടൗൺ […]

വഖഫ് ഭേദഗതി ബില്ലിലെ ഇടക്കാലവിധി പ്രതീക്ഷ നൽകുന്നത് കെഎൻഎം

രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ വഖഫ് സ്വത്തുക്കൾ അധീനപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഇടക്കാല വിധിയെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. വഖഫ് ഭേദഗതി ബിൽ ഇടക്കാല സുപ്രീംകോടതി വിധിയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. മൊത്തത്തിൽ വിധിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം വരികൾക്കിടയിൽ അപകടം ഒളിഞ്ഞു കിടപ്പുണ്ടോ എന്ന് നിയമ വിദഗ്ധർ സൂക്ഷമമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ വഖഫ് സ്വത്തുക്കൾ […]

ക്ഷേത്രങ്ങളിൽ രാഷ്ട്രീയ സംഘടനകളുടെ അടയാളങ്ങൾ പാടില്ല സർക്കുലറുമായി റവന്യൂ വകുപ്പ്

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും കൊടിതോരണങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചാണ് റവന്യുവകുപ്പ് സർക്കുലർ. ക്ഷേത്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും രാഷ്ട്രീയ സംഘടനകളുടെയോ പ്രസ്ഥാനങ്ങളുടെയോ വ്യക്തികളുടെയോ ചിഹ്നങ്ങളോ അടയാളങ്ങളോ കൊടിതോരണങ്ങളോ പതാകയോ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് റവന്യുവകുപ്പിന്റെ സർക്കുലർ. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും കൊടിതോരണങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചാണ് റവന്യുവകുപ്പ് സർക്കുലർ. ഇതുസംബന്ധിച്ച ഹൈക്കോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മത, സാമുദായിക സ്പ‌ർധ വളർത്തുന്ന ചിത്രങ്ങളോ, അത്തരം വ്യക്തികളുടെ ചിത്രങ്ങളോ, രൂപസാദൃശ്യമുള്ള ചിത്രങ്ങളോ, ക്ഷേത്ര […]

കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യം സതീശനെ കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ 

കോൺഗ്രസിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പോലും സുരക്ഷയും നീതിയും ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിഡി സതീശൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും പത്മജ. കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യമാണെന്നും വിഡി സതീശന് പുല്ലു വില പോലും കോൺഗ്രസുകാർ നൽകുന്നില്ലെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാൽ. സതീശന്റെ ഗതികേടിൽ തനിക്ക് ആത്മാർഥമായ വേദനയും സഹതാപവും ഉണ്ടെന്ന് കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീപീഡകനായ ഗർഭഛിദ്രം നടത്തുന്നതിൽ സ്വന്തമായി ഡിപ്പാർട്മെന്റ്ഉണ്ടെന്ന് പറയുന്ന ഒരു പേർവെർട്ടിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ  കോൺഗ്രസിലെ സ്ത്രീകൾക്കും […]

സുരേഷ് ഗോപി നിവേദനം സ്വീകരിക്കാതിരുന്ന കൊച്ചുവേലായുധന് വീട് നിർമിച്ചു നൽകുമെന്ന് സിപിഎം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭവനസഹായത്തിനുള്ള നിവേദനം സ്വീകരിക്കാതെ അപമാനിച്ച കൊച്ചുവേലായുധന് വീട് നിർമിച്ചുനൽകുമെന്ന് സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്. വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോധികനിൽ നിന്ന് നിവേദനമടങ്ങിയ കവർ വാങ്ങിവായിക്കാൻ പോലും മിനക്കെടാതെ മടക്കിയ സുരേഷ് ഗോപിയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ‌ ഭവന നിർ‌മാണം സംസ്ഥാനത്തിന്റെ പരിഗണനയിൽ വരുന്ന വിഷയമാണെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകാറില്ലെന്നും വ്യക്തമാക്കി […]

മകൾക്ക് വേണ്ടി അവർ വില കൊടുത്ത് വാങ്ങിയ വസ്തു അശ്വിനായിരിക്കുക എളുപ്പമല്ല അയാൾ ഇതൊന്നും അർഹിക്കുന്നില്ല

സെലിബ്രിറ്റി ടാ​ഗുണ്ടെങ്കിൽ സോഷ്യൽ ഓഡിറ്റിങിന് വിധയമാക്കപ്പെടും. ദിയയുമായി പ്രണയത്തിലായ നിമിഷം മുതൽ അശ്വിനും നിരന്തരം ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. ദിയയേക്കാൾ ഒരുപക്ഷെ പരിഹാസം ഏറ്റുവാങ്ങുന്നൊരാൾ അശ്വിനാകും. 

Back To Top