കോൺക്രീറ്റ് പാളികൾ വീഴുന്നു.

നൂറോളം ജീവനക്കാർ ദിവസേന ജോലിക്കെത്തുന്ന പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയുടെ ഓഫീസ് മന്ദിരം തകർച്ചയുടെ വക്കിൽ. 35 വർഷത്തിലധികം പഴക്കമുള്ള ഇരുനിലമന്ദിരത്തിന്റെ കോൺക്രീറ്റുകൾ ഇളകിമാറി കമ്പികൾ ദ്രവിച്ചനിലയിലാണ്. മേൽക്കൂരയിൽനിന്ന് അടർന്നു വീഴുന്ന കോൺക്രീറ്റ് പാളികൾ ജീവനക്കാരുടെ തലയിൽ വീഴാതിരിക്കുന്നതിനായി വലകെട്ടി അതിന് കീഴിലിരുന്നാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. പാറശ്ശാലക്ക് സമീപം കുറുങ്കൂട്ടിൽ സ്ഥിതിചെയ്യുന്ന കെഎസ്ആർടിസി പാറശ്ശാല ഡിപ്പോയുടെ പ്രധാന ഓഫീസ് മന്ദിരമാണ് ജീർണാവസ്ഥയിലുള്ളത്. സുന്ദരൻ നാടാർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിയായിരുന്ന 1984 കാലഘട്ടത്തിലാണ് പാറശ്ശാലയിൽ കെഎസ്ആർടിസിക്ക് പുതിയ ഡിപ്പോ […]

സ്കൂൾബസ് അപകടത്തിൽപ്പെട്ട് 14 കുട്ടികൾക്ക് പരിക്ക്.

സ്‌കൂൾബസ് നിയന്ത്രണംതെറ്റി വൈദ്യുത പോസ്റ്റുകളിലും സമീപത്തെ മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ 14 കുട്ടികൾക്ക് പരിക്കേറ്റു. വെങ്ങാനൂർ ജങ്ഷനിലുള്ള വിപിഎസ് മലങ്കര എച്ച്എസ്എസിന്റെ സ്‌കൂൾബസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ 9.15-ഓടെ വിഴിഞ്ഞം-വെങ്ങാനൂർ റൂട്ടിൽ കല്ലുവെട്ടാൻകുഴിക്കടുത്തായിരുന്നു അപകടം. സീറ്റുകളിലും ബസിനുള്ളിലെ കമ്പികളിലും ഇടിച്ചായിരുന്നു കുട്ടികൾക്ക് പരിക്കേറ്റത്. ബസിൽ 86 കുട്ടികളാണ് ഉണ്ടായിരുന്നത്.

വിഴിഞ്ഞത്ത് പതിനാറര പവനും ഒരു ലക്ഷം രൂപയും കവർന്നു.

വിഴിഞ്ഞം വെണ്ണിയൂരിലെ വീട്ടിൽനിന്ന് പതിനാറര പവനും ഒരു ലക്ഷം രൂപയും മോഷണം പോയി. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗിൽബർട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടില്‍ 90 പവനുണ്ടായിരുന്നു. ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. നിലയിലെ മുറിയിലായിരുന്നു ഒരു ലക്ഷം രൂപ.സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. കൃത്യമായി അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടുകാർ രാവിലെ തിരിച്ചെത്തിയപ്പോൾ മുന്നിലെ […]

കളമശേരിയിൽ 27 ഏക്കറിൽ ജുഡീഷ്യൽ സിറ്റി.

കളമശേരി ജുഡീഷ്യൽ സിറ്റിക്ക് 27 ഏക്കർ ഭൂമി അനുവദിച്ച് മന്ത്രിസഭായോഗം. എച്ച്എംടി ലിമിറ്റഡിൻ്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനാണ് മന്ത്രിസഭ തത്വത്തിൽ അനുമതി നൽകിയത്. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും. കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ സിറ്റിയ്ക്ക് ഭൂമി അനുവദിച്ച് ഉത്തരവായത്. 2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷിക യോഗത്തിൻ്റെ തീരുമാന പ്രകാരമുള്ള നടപടികളുടെ […]

ചൂരല്‍മല– മുണ്ടക്കൈ ടൗണ്‍ഷിപ്പ്.

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുണ്ടക്കൈ- ചൂരൽമല ദുരന്ത അതിജീവിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എൽസ്റ്റണിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ടൗൺഷിപ്പിൽ ഒരുക്കുന്ന 410 വീടുകളിലായി1662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. 140 വീടുകൾക്ക് ഏഴ് സെന്റ് വീതമുള്ള അതിർത്തി നിശ്ചയിച്ചു. 51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോൺ പെനട്രേഷൻ ടെസ്റ്റും 41 വീടുകളുടെ പ്ലെയിൻ സിമന്റ് കോൺക്രീറ്റും പൂർത്തിയാക്കി. 19 വീടുകൾക്കായുള്ള […]

കോൺഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജം.

മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിയില്‍ റിപ്പോര്‍ട്ട് നല്‍കി.  ലോയേര്‍സ് കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ ആലുവ സ്വദേശിനിയായ നടി നല്‍കിയ പീഡന പരാതി വ്യാജമെന്ന് പൊലീസ്. മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴിയെടുത്തപ്പോഴാണ് ചന്ദ്രശേഖരൻ തന്നെ മറ്റൊരാള്‍ക്കൊപ്പം മുറിയില്‍ പൂട്ടിയിട്ടു എന്നും അയാള്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും […]

അപകടത്തിൽ വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണെന്ന് പേടിച്ച് ആസിഡ് കുടിച്ച ഓട്ടോ ഡ്രൈവർ മരിച്ചു.

വിദ്യാർത്ഥികൾക്ക് പരിക്കേറ്റതുകണ്ട് ഭയന്ന് അനീഷ് സംഭവ സ്ഥലത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. ബേത്തൂർപാറ സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷക്ക് പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. കാർ ഇടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കേറ്റതുകണ്ട് ഭയന്ന് ആസിഡ് കുടിച്ച് ജീവനൊടുക്കാൻ‌ ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ബേത്തൂർപാറ സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷക്ക് പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ പിറകുഭാഗം തകരുകയും ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥി കൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബേത്തൂർപാറ ഗവൺമെൻ്റ് […]

കെഎസ്ആർടിസി ബസും ടിപ്പർലോറിയും കൂട്ടിയിടിച്ചു.

ആലപ്പുഴയിൽനിന്ന്‌ പത്തനംതിട്ടയിയിലേക്ക്‌ പോയ കെഎസ്ആർടിസി ബസ് ജോസ-്‌കോ ജങ്‌ഷന് പടിഞ്ഞാറുഭാഗത്ത് എതിരെ വന്ന ടിപ്പർലോറിയുമായി കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വാഹനത്തിന്റെയും ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ്. ഭീകരമായ ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് നൂറനാട് പൊലീസും ഉടൻ സ്ഥലത്തെത്തി. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഡോർ ഇളക്കിമാറ്റിയാണ് ഡ്രൈവർമാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 22 യാത്രക്കാരിൽ ഇതിൽ 17 […]

രണ്ടു ദിവസം ജലവിതരണം മുടങ്ങും.

തലസ്ഥാന ന​ഗരത്തിൽ രണ്ടു ദിവസം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിപ്പ്. ഊറ്റുകുഴി ജംഗ്ഷന് സമീപത്തും ബേക്കറി ജംഗ്ഷനിലും വാട്ടർ അതോറിറ്റിയുടെ 315 എം എം എച്ച് ഡി പി ഇ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന അറ്റകുറ്റ പണികളുടെ ഭാ​ഗമായാണ് ജല വിതരണം മുടങ്ങുന്നത്. 11 (വെള്ളിയാഴ്ച) രാവിലെ 8 മണി മുതൽ ശനിയാഴ്ച (12) രാവിലെ 10 മണി വരെയാണ് ജലവിതരണം മുടങ്ങുന്നത്. നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, […]

കടയ്ക്കാവൂരിൽ ‌തെരുവുനായ്ക്കൾ കുറുകെ ചാടി അപകടം.

പിതാവ് ഓടിച്ച ഓട്ടോറിക്ഷ, തെരുവുനായ്ക്കൾ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ടു മറിഞ്ഞ് ആറാംക്ലാസ് വിദ്യാർഥിനി മരിച്ചു. മാതാപിതാക്കളടക്കം മൂന്നു പേർക്കു ഗുരുതര പരുക്കേറ്റു. കടയ്ക്കാവൂർ ശ്രീ സേതുപാർവതീബായി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി അ‍ഞ്ചുതെങ്ങ് കായിക്കര ഏറത്തു പടിഞ്ഞാറ് ജോൺപോൾ – പ്രഭിന്ധ്യ ദമ്പതികളുടെ മകൾ ജെ.പി.സഖി(12)യാണു മരിച്ചത്. ജോൺപോൾ, പ്രഭിന്ധ്യ, ദമ്പതികളുടെ മകൾ ജെ.പി.സഖി(12)യാണു മരിച്ചത്. ജോൺപോൾ, പ്രഭിന്ധ്യ ഒപ്പമുണ്ടായിരുന്ന മാമ്പള്ളി സ്വദേശിനി സെൽബോറി(78) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ […]

Back To Top