റിപ്പോർട്ടർ ടിവിക്കെതിരെ100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി.

റിപ്പോർട്ടർ ടിവിക്കെതിരെ100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി.

തിരുവനന്തപുരത്ത് : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. റിപ്പോർട്ടർ ടിവിയുടെ ഉടമ ആൻറോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേരാണ് കേസിന്റെ പ്രതികൾ.
രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലാത്ത BPL എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി വ്യാജവാർത്തകൾ റിപ്പോര്‍ട്ടർ ടിവി സംപ്രേക്ഷണം ചെയ്തതായാണ് കേസ് വിശദീകരിക്കുന്നത്. മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ നോട്ടീസ് നൽകിയത്.
നോട്ടീസിൽ ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top