തന്ത്രി കണ്ഠരര് രാജീവര്അറസ്റ്റിൽ
ശബരിമല : ശബരിമല സ്വർണ്ണ കവർച്ച കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി കണ്ഠരര് രാജീവരെഎസ് ഐ റ്റി അറസ്റ്റ് ചെയ്തു. വൈകിട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.കേസിലെ അതിനിർണായകമായ അറസ്റ്റ് ആണിത്.
ശബരിമല : ശബരിമല സ്വർണ്ണ കവർച്ച കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി കണ്ഠരര് രാജീവരെഎസ് ഐ റ്റി അറസ്റ്റ് ചെയ്തു. വൈകിട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.കേസിലെ അതിനിർണായകമായ അറസ്റ്റ് ആണിത്.
തിരുവനന്തപുരം : തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് പാർക്കിംഗിൽ നിന്നും ഉദ്യോഗസ്ഥൻ്റെ ബൈക്ക് മോഷണം പോയി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷൻ കോമ്പോണ്ടിൽ പാർക്ക് ചെയ്ത വാഹനമാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചതിൽ നിന്നും പൊലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്നാണ് സൂചന. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പൂജപ്പുര സ്വദേശിയാണ് ബെെക്ക് മോഷ്ടിച്ചതെന്നാണ് നിഗമനം. പ്രതിക്കായി പൊലിസ് അന്വേഷണം തുടങ്ങി. താക്കോൽ ഊരാതെയായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്.
ശബരിമല സ്വർണ്ണകൊള്ള തന്ത്രി കണ്ഠരര് രാജീവര് എസ്ഐടി കസ്റ്റഡിയിൽ. തന്ത്രിയുടെ അറസ്റ്റിന് സാധ്യത.
തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് വീട് ജപ്തി ചെയ്തതോടെ കുടുംബം പെരുവഴിയിലായി. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞടക്കം പെരുവഴിയിൽ. ആര്യനാട്ടെ നിഹാസിന്റെ വീടാണ് ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു ജപ്തി നടന്നത്. 11 ലക്ഷംരൂപയിൽ എട്ട് ലക്ഷം അടച്ചതായി നിഹാസ് പറഞ്ഞു. ബാലവകാശ കമ്മീഷൻ വീട് സന്ദർശിച്ചു. കൈക്കുഞ്ഞിനെ ഉൾപ്പെടെ പെരുവഴിയിൽ ഇറക്കിയ ബാങ്കിൻ്റെ നടപടിക്കെതിരെയാണ്ബാലവകാശ കമ്മീഷന്റെ ഇടപെടൽ. ബാങ്ക് മാനേജരുമായി ചർച്ചനടത്തി. കുടുംബത്തിന് വീട് തുറന്നു നൽകുമെന്നും സാവകാശം നൽകുന്നുവെന്നും ബാങ്ക്.
അനിൽ നെടുങ്ങോടിന് തിരുവനന്തപുരം : നന്ദാവനം – പ്രൊഫ.എൻ.കൃഷ്ണ പിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഫാം ജേർണലിസ്റ്റും ഫാം ഇൻഫർമേഷൻ ബ്യൂറോ റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുമായ സുരേഷ് മുതുകുളം പുരസ്കാരം അനിൽ നെടുങ്ങോടിന്സമ്മാനിച്ചു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രക്ഷേപണം ആരംഭിച്ച ഞാറ്റുവേല ദ് വോയ്സ് ഓഫ് കുട്ടനാട് എന്ന കാർഷിക പ്രക്ഷേപണ പരിപാടിയിൽ 2013 മാർച്ച് 15 മുതൽ 2024 ജനുവരി 4 വരെ വിവിധ നിലകളിൽ […]
തിരുവനന്തപുരം : നിയമസഭാ പുസ്തകോൽസവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാതൃകാ നിയമസഭയിൽ അനുഗ്രഹ യും സനോജ് വിൻസും കുട്ടി എംഎൽഎ മാരായി തിളങ്ങി. പല ഘട്ടങ്ങളായി നടന്ന സെലക്ഷൻ പ്രക്രീയയിലൂടെയാണ് ഈ മിടുക്കരായ വിദ്യാർത്ഥികൾ ആനാവൂർ സ്കൂളിന്റെ അഭിമാനമായത്. ചോദ്യോത്തരവേളയിൽ ഈ കുട്ടി എം.എൽ.എ മാർക്ക് മന്ത്രിയോട് ചോദ്യം ചോദിക്കാനുള്ള അവസരവും ലഭിച്ചു. വില്ലേജ് ന്യൂസ് നെയ്യാറ്റിൻകര
ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. പക്ഷിപ്പനി നിയന്ത്രണത്തിൻ്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവർത്തനങ്ങൾ ഇന്നും നാളെയും നടക്കും. ഇന്ന് അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും നാളെ കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കള്ളിങ്ങ് പ്രവർത്തനങ്ങൾ നടത്തും. അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3544 വളർത്തു പക്ഷികളും, […]
ന്യൂഡൽഹി : സി പി എമ്മിന്റെ മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം 26 മുതൽ തിരുവനന്തപുരത്ത് നടക്കും. ഡൽഹിയിലെ അതിശൈത്യം കണക്കിലെടുത്താണ് യോഗം തിരുവനന്തപുരത്ത് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വിജയസാദ്ധ്യതയുള്ള നേതാക്കൾക്കും രണ്ട് ടേം നിബന്ധനയിൽ ഇളവു നൽകുന്നതിൽ കേന്ദ്രകമ്മിറ്റി തീരുമാനമെടുത്തേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ശബരിമല സ്വർണക്കൊള്ള അടക്കം വിഷയങ്ങളും ചർച്ചയാകും. ഇടതുമുന്നണി യോഗം തിരുവനന്തപുരം : തദ്ദേശ ഫലം വിലയിരുത്താനുള്ള ഇടതുമുന്നണി യോഗം ഇന്ന്. ഘടകകക്ഷികളോട് വിശദ അവലോകനത്തിന് നേതൃത്വം […]
തിരുവനന്തപുരം : രാജ്യത്തുടനീളമുള്ള ഗ്രാമീണ കരകൗശല വിദഗ്ദ്ധരും നെയ്ത്തുകാരും ഒത്തുചേരുന്ന ‘കൈത്തറി-കരകൗശല മേള’ തിരുവനന്തപുരത്ത് ആരംഭിച്ചു. ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിലെ ഷോപ്പ് നമ്പർ 73ൽ നടക്കുന്ന പ്രദർശനവും വില്പനയും 20വരെ നീണ്ടുനിൽക്കും. വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന ഉത്പന്നങ്ങളാണ് മേളയുടെ പ്രധാനാകർഷണം. ഒറീസ ടൈ ആൻഡ് ഡൈ, പശ്ചിമ ബംഗാൾ കോട്ടൺ, ബനാന ഫൈബർ, അജ്‌രാഖ് പ്രിന്റ്, തസാർ സിൽക്ക്, മുർഷിദാബാദ് സിൽക്ക്, ചന്ദേരി, മഹേശ്വരി, ഭഗൽപൂർ സിൽക്ക്, ധാക്കയിൽ നിന്നുള്ള ഇതിഹാസ മസ്ലിൻ ജംദാനി […]
Automatic Iorning Machine Dealer in Kerala Irionomate and Co F224+JXW, Pravachambalam – Ooruttambalam Rd, Pallichal, Nemom, Kerala 695020, India Phone: +91 92073 72162, +91 77366 85661 Email: office@irionomate.com Hours: Mon – Sat, 9AM – 6PM