നിയമ ലംഘനം 10 കഴിഞ്ഞാൽ ലൈസൻസ് റദ്ദാക്കും

നിയമ ലംഘനം 10 കഴിഞ്ഞാൽ ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം : വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്നയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി

വർഷത്തിൽ പത്തോ അതിലധികമോ എന്ന് പരിഷ്കരിച്ച് സംസ്ഥാനത്ത് നടപ്പാക്കാമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് സർക്കാരിന് വകുപ്പ് റിപ്പോർട്ട് നൽകും.

ജനുവരി ഒന്നുമുതൽ പ്രബല്യത്തിൽ വന്ന നിയമ ഭേദഗതി സംസ്ഥാനത്ത് അതേപടി നടപ്പാക്കില്ലെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് വകുപ്പിന്റെ നീക്കം. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്. എന്നാൽ,​ ചരക്ക് ലോറികൾ, ബസുകൾ തുടങ്ങിയവയാണ് കൂടുതലായി നിയമലംഘനം നടത്തുന്നതെന്നും അവയെ നിയന്ത്രിക്കാൻ നിയമം കർശനമാക്കണമെന്ന നിലപാടും വകുപ്പ് മുന്നോട്ടു വയ്ക്കുന്നു.

റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി കഴിഞ്ഞ 21നാണ് കേന്ദ്രം നിയമം പരിഷ്കരിച്ചത്. അവ സംസ്ഥാനത്ത് അതേപടി നടപ്പാക്കാൻ വകുപ്പ് നീക്കം നടത്തിയെങ്കിലും മന്ത്രി ഗണേശ്‌ കുമാർ തടയുകയായിരുന്നു.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top