സി ജെ റോയിയുടെ മരണം

സി ജെ റോയിയുടെ മരണം

ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യൽ കമ്മീഷനായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കുടുംബം ഉയർത്തുന്ന ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഒരു മുറിയിൽ പരിശോധന നടക്കുമ്പോൾ മറ്റൊരു മുറിയിൽ പോയി സ്വയം നിറയൊഴിക്കാൻ ആകുന്നതെങ്ങനെ എന്നും റോയിയുടെ മരണം ബിസിനസ് ലോകത്തും പൊതുസമൂഹത്തിലും വലിയ ഞെട്ടൽ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞുഅതേസമയം റോയ് സി ജെ ആത്മഹത്യ ചെയ്യാൻ മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായി സൂചന.

റോയ്‌യുടെ ഡയറിയിൽ ഇത് സംബന്ധിച്ച ചില നിർണായക വിവരങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ആത്മഹത്യാക്കുറിപ്പിന് സമാനമായ ചില വിവരങ്ങളാണ് റോയ്‌യുടെ ഡയറിയിലുള്ളതെന്നാണ് പൊലീസ് നൽകുന്ന സൂചന.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top