വെളിനല്ലൂർ : ചടയമംഗലം നിയോജക മണ്ഡലം കൈക്കലാക്കാൻ ലീഗും ആർ എസ് പി യും ശ്രമിച്ചെങ്കിലും വിട്ടു കൊടുക്കാതെ പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാൻ കോൺഗ്രസിൽ ധാരണയായി.
നിലവിലെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റും ജില്ലാ പഞ്ചായത്തു മെമ്പറുമായ പി ആർ സന്തോഷിനാണ് പാർട്ടി വിജയ സാധ്യത കാണുന്നത്.
കാൽ നൂറ്റാണ്ടുകാലം പഞ്ചായത്ത് പ്രതിനിധി, അധ്യാപകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ, പൊതുസമ്മതൻ , സമുദായ നേതാക്കളുമായുള്ള അടുപ്പമുള്ളയാൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ മുൻ നിർത്തി മണ്ഡലം പിടിക്കാം എന്നാണ് കണക്ക്.
നിലവിലെ മണ്ഡലത്തിലെ സജീവ സാന്നിധ്യമായ സംസ്ഥാന സെക്രട്ടറി
എം എം നസീറിനെ വർക്കല മണ്ഡലത്തിൽ പരിഗണിച്ച് രണ്ടു മണ്ഡലങ്ങളും പിടിച്ചെടുക്കാം എന്ന ധാരണയാണ് യു ഡി എഫിന് ഉള്ളത്.
ചടയമംഗലത്തും വർക്കലയിലും നിരവധി പേരുകൾ പരിഗണയിൽ ഉണ്ടെങ്കിലും അവസാന റൗണ്ടിൽ ഈ പേരുകളാണ് വന്നിരിക്കുന്നത്.
മനോജ് ബി കെ നായർ വില്ലേജ് ന്യൂസ്.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

