കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കമാരെ നിയമിക്കുന്നു

കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലുള്ള  ഒഴിവുകളിലേക്ക്  ഫീല്‍ഡ് തലത്തില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കമാരെ നിയമിക്കുന്നു. എം എസ് ഡബ്ല്യു, എം എ സോഷ്യോളജി അല്ലെങ്കില്‍ എം എ ആന്ത്രോപോളജി യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.  ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. 31,020 രൂപ ഹോണറേറിയം ലഭിക്കും.

താല്‍പര്യമുള്ളവര്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, നീലേശ്വരം, കാസര്‍കോട്, എന്മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്ന് ലഭ്യമാകുന്ന അപേക്ഷാ ഫോം രേഖകള്‍ സഹിതം ഫെബ്രുവരി 10നകം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ പട്ടിക വര്‍ഗ്ഗ വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04994-255466, 9496070343.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top