മതപരിവർത്തനത്തിന്റെ പേരിൽ അറസ്റ്റ്

മതപരിവർത്തനത്തിന്റെ പേരിൽ അറസ്റ്റ്

നെടുമങ്ങാട് : ഉത്തർപ്രദേശിലെ കാൺപൂർ നവരംഗയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പാസ്റ്റർ ആൽബിനും കുടുംബവും നാട്ടിൽ മടങ്ങിയെത്തി. കഴിഞ്ഞ 13ന് യു പി പൊലീസ് അറസ്റ്റുചെയ്ത തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആൽബിന് മജിസ്ട്രേറ്റ് കോടതി 21ന് ജാമ്യം അനുവദിച്ചിരുന്നു. വീട്ടിൽ പള്ളിയുണ്ടാക്കി ആളുകളെയെത്തിച്ച് മതപരിവർത്തനം നടത്തുന്നെന്ന ബജ്‌രംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു അറസ്റ്റ്.

നാട്ടിലെത്തിയ ആൽബിനെയും കുടുംബത്തെയും മന്ത്രി ജി ആർ അനിൽ കല്ലയത്തെ വസതിയിലെത്തി സന്ദർശിച്ചു. നിയമ സഹായം നൽകിയതിനും സർക്കാർ തലത്തിലുള്ള ഇടപെടലുകൾക്കും കുടുംബം മന്ത്രിയോട് നന്ദി പറഞ്ഞു.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top