തിരുനാവായ : കേരള കുംഭമേളയെന്ന വിശേഷത്തോടെ, തിരുനാവായ നിളാമണപ്പുറത്തു നടക്കുന്ന മഹാമാഘ മഹോത്സവം ചൊവ്വാഴ്ച രാത്രിയോടെ സമാപിക്കും. ചൊവ്വാ ഴ്ച രാവിലെ യോഗീശ്വരപൂജ (പരശുരാമപൂജ)യോടെയാണ് തുടക്കം. ഇതുൾപ്പെടെയുള്ള വിശേഷ പൂജകൾ കഴിഞ്ഞാൽ സന്ന്യാസി മാരും ഭക്തരുമെല്ലാം ചേർന്ന് നടത്തുന്ന അമൃതസ്നാനം മാഘമാത്സവത്തിന്റെ പ്രധാനചടങ്ങാണ്. വിശ്വാസികൾ സന്ന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ഭണ്ഡാര’ എന്ന ചടങ്ങിനുശേഷം പങ്കെടുക്കുന്ന മുഴുവൻ പേർക്കും അന്നപ്രസാദം നൽകും. സന്ധ്യക്കുള്ള നിളാ ആരതിയോടെ മഹാമാഘമഹോത്സവം സമാപിക്കും.
തൈപ്പൂയദിവസമായ ഞായറാഴ്ച പുലർച്ചെ സൂര്യകാലടി പരമേ ശ്വരൻ നമ്പൂതിരിപ്പാട് കാർമിക ത്വംവഹിച്ച മഹാഗണപതിഹോമ ത്തോടെ ചടങ്ങുകൾ ആരംഭിച്ചു. രാവിലെയും വൈകീട്ടും നടന്ന കാവടിയാട്ടം, സുബ്രഹ്‌മണ്യഭക്ത രായ ആണ്ടിപ്പണ്ടാരങ്ങൾക്കുവേ ണ്ടി എന്ന സങ്കല്പത്തിൽ നടത്തിയ ആണ്ടിയൂട്ട് തുടങ്ങിയ ചടങ്ങുകൾ തൈപ്പൂയത്തിന്റെ ആധ്യാത്മികാ നുഭവം നിറച്ചു. ദേവീഭാഗവത പാ രായണം, ലളിതാസഹസ്രനാമ യജ്ഞം, ദേവീനാമജപം, ആലുവ തന്ത്രവിദ്യാപീഠം അധ്യക്ഷനും താന്ത്രികാചാര്യനുമായ മുല്ലപ്പള്ളി ആ ഷ്ണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ച ശ്രീമഹാ ശ്രീചക്ര നവാവ രണപൂജ എന്നിവയുമുണ്ടായി.
ശ്രീചക്ര നവാവരണപൂജയുടെ ഭാഗമായി മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീചക്ര നവാവരണ കൃതികൾ കാസർകോട് യോഗീശ ശർമ്മ ആലപിച്ചു. അവധിദിവസം കൂടിയായ ഞായറാ ഒന്നരലക്ഷത്തോളം ഭക്തരാണ് തിരുനാവായയിൽ എത്തിയത്. ഭക്തരെ നിയന്ത്രിക്കാൻ പോലീസും വൊളന്റിയർമാരും പാടുപെട്ടു. ഞായറാഴ്ചമാത്രം സംസ്ഥാനത്തെ വിവി ധജില്ലകളിൽനിന്നായി കെ എസ്. ആർ ടി സി ബജറ്റ് ടൂറിസം സെല്ലി ന്റെ 27 ബസുകൾ എത്തി. സ്വകാ ര്യടൂറിസ്റ്റ് ബസുകളിലും തീവണ്ടി യിലും മറ്റുവാഹനങ്ങളിലുമായി എത്തിയവർ വേറേയും. ഇന്ന് പ്രത്യേക പൂജകളും സർപ്പബലിയും
തിങ്കളാഴ്ച രാവിലെ ആറുമുതൽ പ്രത്യേക പൂജാകർമങ്ങൾ നടക്കും. തിരുനാവായയിലും പരിസരപ്രദേ ശങ്ങളിലുമുള്ള ക്ഷേത്രങ്ങളിലെ മൂർത്തികൾക്കാണ് തിങ്കളാഴ്ചത്തെ പ്രത്യേകപൂജകളിൽ പലതും. ബ്രഹ്‌മാവ്, മഹാലക്ഷ്മി, നാവാമുകു ന്ദൻ, തളി ശിവൻ, തൃപ്രങ്ങോട്ടപ്പൻ എന്നിവർക്കാണ് വിശേഷപൂജകൾ. ശബരിമല മുൻ മേൽശാന്തി അരി ക്കര സുധീർ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. രാത്രി ഏഴുമുതൽ സർപ്പബലിയും നടത്തും. കുളപ്പുറത്ത് നീലകണ്ഠൻ നമ്പൂതിരിപ്പാടാ ണ് ആചാര്യൻ.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

