‘പ്രവാചക കേശം 1500 വർഷം കൊണ്ട് എത്ര കിലോമീറ്റർ വളർന്നു..?’;കാന്തപുരത്തിനെതിരെ ഹുസൈൻ മടവൂർ
10-15 വർഷമായി ഒരു മുടിയുമായി കാന്തപുരം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഹുസൈൻ മടവൂർ വിമർശിച്ചു കോഴിക്കോട്: പ്രവാചക കേശം വളരുന്നു എന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയ്ക്കെതിരെ മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂർ രംഗത്ത്. പണമുണ്ടാക്കാൻ വേണ്ടി കാന്തപുരം മതത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇസ്ലാമിന്‍റെ പ്രമാണം ഖുർആനും പ്രവാചകനായ മുഹമ്മദ് നബിയുടെ ഉപദേശങ്ങളുമാണെന്ന് ഹുസൈൻ മടവൂർ ചൂണ്ടിക്കാട്ടി. ഖുർആനിലോ നബിയുടെ ഉപദേശങ്ങളിലോ ഇല്ലാത്ത കാര്യങ്ങളെ മതപരമായി സ്വീകരിക്കാൻ ആർക്കും ബാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]



