ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ല
കൊച്ചി : ക്ഷാമബത്ത (ഡിഎ) ജീവനക്കാരുടെ അവകാശമല്ലെന്നും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയിൽ. നിയമപരമായി നിർബന്ധമായും നൽകേണ്ട ആനുകൂല്യമല്ല ഡിഎ. ഇത് നൽകുന്നകാര്യത്തിൽ സമയപരിധി പറയാനാകുന്ന സാമ്പത്തികാവസ്ഥയിലല്ല ഇപ്പോഴെന്നും ഹൈക്കോടതിയിൽ സർക്കാർ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി കെ.എ. നവാസാണ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി.കെ. ബാബുവഴി സത്യവാങ്മൂലം ഫയൽചെയ്തത്. ഡിഎ അനുവദിക്കുന്നതിൽ സർക്കാർ ഇപ്പോൾ പുതിയ രീതിയാണ് തുടരുന്നത്. ഇതുപ്രകാരം അഡീഷണൽ ഡിഎ അനുവദിക്കുന്ന മാസം മുതലാണ് ഇതിന് പ്രാബല്യമുണ്ടാവുക. […]



