കടയ്ക്കൽ ഇപ്പോഴും സംഘർഷ ഭീതിയിൽ

CPM കോൺഗ്രസ് സംഘർഷമുണ്ടായ കടയ്ക്കൽ ഇപ്പോഴും സംഘർഷ ഭീതിയിൽ തുടരുന്നു. കോൺഗ്രസ് പ്രതിഷേധമാർച്ചിനെതിരെ അക്രമം അഴിച്ച് വിട്ടത് CPM ഗൂഢാലോചനയുടെ ഭാഗമാണെന്ന് KPCC സെക്രട്ടറി MM നസീർ ആരോപിച്ചു. കുത്തേറ്റു എന്ന വ്യാജേന ചികിൽസയിലുള്ള CPM പ്രവർത്തകന് പരിക്കേറ്റത് പോലീസ് ലാത്തിചാർജിലും അയാൾ ജോലി ചെയ്യുന്ന നീതി മെഡിക്കൽ സ്റ്റോറിലെ സർജിക്കൽ നൈഫും കൊണ്ടാണ്. സംഘർഷത്തിലെ വീഡിയോ ദൃശ്യങ്ങളിൽ നിന്നും ഇത് വ്യക്തമാണ്. ഇത് മറച്ച് വച്ചു കൊണ്ടാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന […]

ഓയൂർ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു.

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഓയൂർ ഫയർ സ്റ്റേഷൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. നേരത്തേ ഭരണാനുമതി ലഭിച്ചതാണെങ്കിലും കാളവയലിൽ ഇതിനായി വാങ്ങിയ സ്ഥലത്ത് പണി തുടങ്ങുന്നതിന് മുടക്കം സംഭവിക്കുകയായിരുന്നു. ഇപ്പോൾ 3.4 കോടി രൂപയ്ക്ക് കെട്ടിട നിർമാണത്തിന് ടെൻഡർ നൽകിയിരിക്കുകയാണ്. ഈ പ്രദേശത്തിൻ്റെ വലിയ ഒരു കാത്തിരിപ്പ് സഫലമാവുകയാണ്.

‘രാഹുൽ ധിക്കാരത്തിനും കയ്യും കാലും വച്ച വ്യക്തി; എം എൽ എ സ്ഥാനം രാജിവെക്കണം’: വി ശിവൻ കുട്ടി

  രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ ഷാഫി പറമ്പിൽ ഒരക്ഷരം പോലും പ്രതികരിക്കാതെ പോയെന്ന് മന്ത്രി പറഞ്ഞു തിരുവനന്തപുരം: സാമൂഹമാധ്യമങ്ങളിലൂടെ മോശം പെരുമാറ്റം നടത്തിയെന്ന പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അഹങ്കാരത്തിനും ധിക്കാരത്തിനും കാലുവെച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചേ പറ്റൂ. എം […]

രാഹുൽ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ; മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്ന് കത്ത്

  ഉദ്ഘാടന ചടങ്ങിൽ രാഹുൽ പങ്കെടുത്താൽ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും കത്തിൽ പറയുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ. വെള്ളിയാഴ്ച്ച നടക്കുന്ന നടക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് നഗരസഭയുടെ കത്ത്. ഉദ്ഘാടന ചടങ്ങിൽ രാഹുൽ പങ്കെടുത്താൽ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും MLAയ്ക്ക് നൽകിയ കത്തിൽ പാലക്കാട് നഗരസഭ. പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. […]

ഈശ ഗ്രാമോത്സവം 2025ൽ 700 മത്സരാർത്ഥികൾ ; മത്സരങ്ങൾ ഓഗസ്റ്റ് 23 മുതൽ

  മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രാമോത്സവം നടക്കുന്നത്: ക്ലസ്റ്റർ തലം, ഡിവിഷണൽ തലം, ഗ്രാൻഡ് ഫിനാലെ. കേരളത്തിൽ, ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ ഓഗസ്റ്റ് 23-24 തീയതികളിൽ തൃശൂരിലെ വരന്തരപ്പിള്ളിയിലും എറണാകുളത്തെ അമ്പലമുഗളിലും നടക്കും. കാസർകോടിലെ ചെറുവത്തൂരിൽ ഓഗസ്റ്റ് 28-29 -ന് മത്സരങ്ങൾ നടക്കുന്നു. തുടർന്ന് തിരുവനന്തപുരത്തെ പോത്തൻകോടും കണ്ണൂരിലെ വെള്ളച്ചാൽ-മക്രേരിയും ഓഗസ്റ്റ് 30-31 -ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. പാലക്കാടിലെ അയിലൂരിൽ വച്ച് സെപ്റ്റംബർ 1-2 തീയതികളിലും മത്സരങ്ങൾ നടക്കുന്നു.   ദേശീയതലത്തിൽ, ഈശ ഗ്രാമോത്സവം ആന്ധ്രപ്രദേശ്, കർണാടക, […]

സ്വന്തം വില്ലേജിൽ ന്യൂസ് റിപ്പോർട്ടറാകാം!

‘വില്ലേജ് ന്യൂസ്’ പോർട്ടലിന്റെ റിപോർട്ടറായും അഡ്വെർടൈസ്‌മെന്റ് ഫ്രാഞ്ചൈസിയായും സ്വന്തം വില്ലേജിൽ പ്രവർത്തിക്കാം.2 മണിക്കൂറത്തെ അടിസ്ഥാന ഓൺലൈൻ പരിശീലനവും ഐ ഡി കാർഡും നൽകുന്നതാണ്. പ്രാദേശിക വാർത്തകൾ സ്വയം ഉൾകൊള്ളിക്കാവുന്നതാണ്. അതിനുള്ള പരിശീലനവും ലഭിക്കുന്നതാണ് . അഡ്മിൻ അപ്പ്രൂവലിന് ശേഷം മാത്രമാണ് വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. പ്രാദേശിക പരസ്യങ്ങളിൽ നിന്നും ബിസിനസ് പ്രമോഷൻ വാർത്തകളിൽ നിന്നുമുള്ള വരുമാനത്തിൻ്റെ 50% പ്രാദേശിക ഫ്രാഞ്ചൈസികൾക്കാണ്. പ്രാദേശിക ഫ്രാഞ്ചൈസികൾക്കായി ത്രൈമാസിക കൂട്ടായ്മകൾ തിരുവനന്തപുരത്ത് വെച്ച് നടത്തുന്നതാണ്. തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി […]

‘നേതാജിക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയം’ പുസ്തകം തയ്യാറാക്കിയ 11 അംഗങ്ങൾക്ക് അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും വിലക്ക്

  ‘തെറ്റ് വന്നതായി സർക്കാരി​ന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് തിരുത്താനും ചരിത്രപരമായ വസ്തുതകൾ ശരിയായി മാത്രമേ പുസ്തകം അച്ചടിക്കാവൂ എന്ന നിർദ്ദേശം സർക്കാർ നൽകി’ ഡീബാർ ചെയ്യാൻ എസ് സി ഇ ആർ ടിക്ക് നിർദേശം നൽകിയതായി മന്ത്രി തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ പിശക് സംഭവിച്ചതിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അധ്യാപക കൈപ്പുസ്തകത്തിലാണ് തെറ്റ് സംഭവിച്ചത്. ഇതിനെതിരെ […]

എസി നന്നാകുന്നതിനിടെ വീടിൻ്റെ സണ്‍ഷേഡില്‍ നിന്ന് കാൽവഴുതി കിണറ്റിൽ വീണ് ടെക്‌നീഷ്യൻ മരിച്ചു

  സഹപ്രവർത്തകനോടൊപ്പം എ.സിയുടെ തകരാർ പരിഹരിക്കുന്നതിനിടെയാണ് യുവാവ് കാൽവഴുതി മൂടിയില്ലാത്ത കിണറ്റിലേക്ക് വീണത് തിരുവനന്തപുരം: എസി നന്നാകുന്നതിനിടെ വീടിൻ്റെ സണ്‍ഷേഡില്‍ നിന്ന് കാൽവഴുതി കിണറ്റിൽ വീണ് എ.സി സർവീസ് സെന്ററിലെ ജീവനക്കാരന്‍ മരിച്ചു. തിരുവനന്തപുരം മലയിൻകീഴാണ് സംഭവം. പൊറ്റയിൽ കുന്നുവിള വീട്ടില്‍ രാജന്റെയും രാമനിയുടെയും മകൻ അഖിൽരാജാണ് (21) മരിച്ചത്. പേയാട് സ്വദേശി കിഷോറിന്റെ വീട്ടിലെ എസി നന്നാകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീട്ടിലെ രണ്ടാം നിലയിൽ വെച്ച് എ.സി നന്നാക്കുന്നതിനിടെ യുവാവ് കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. […]

‘അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല; പരാതി ചോർച്ചാവിവാദത്തിൽ എം വി ഗോവിന്ദൻ

  പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് പരാതി നല്‍കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു എം വി ഗോവിന്ദൻ തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോയ്ക്ക് നല്‍കിയ പരാതി കോടതിയില്‍ രേഖയായി എത്തിയതുമായി ബന്ധപ്പെട്ട വിവാദം അസംബന്ധമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് താന്‍ പ്രതികരിക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് പരാതി നല്‍കിയ […]

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം

    വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് അനയ കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം കാരണം മരിച്ച നാലാംക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു വയസ്സുകാരനായ സഹോദരനാണ് പനിയും ഛർദിയും അനുഭവപ്പെട്ടത്. കുട്ടിയുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനിബാധിച്ചാണ് മരണം […]

Back To Top