ആഗോള അയ്യപ്പ സംഗമത്തിൽ ഭക്തർ മാത്രം; രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല
എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഉപാധികൾ വെച്ച സാഹചര്യത്തിലാണ് ഈ തീരുമാനം തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തും. എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഉപാധികൾ വെച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ആചാരങ്ങൾക്കും ക്ഷേത്രത്തിൻ്റെ പരിശുദ്ധിക്കും കോട്ടം തട്ടാത്ത വികസനമാണ് ലക്ഷ്യമിടുന്നതെങ്കിൽ നല്ലതാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഗമത്തിൻ്റെ നേതൃത്വം രാഷ്ട്രീയ വിമുക്തമായിരിക്കണം എന്ന ഉപാധിയും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. എൻ.എസ്.എസിനുള്ളിലെ […]



