ഓണത്തിന് ഡാം കാണാൻ പോയാലോ? ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങള്‍ക്ക് സന്ദർശിക്കാം
ഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക് ഇടുക്കി, ചെറുതോണി ജലസംഭരണികൾ സന്ദർശിക്കുവാൻ വൈദ്യുതി വകുപ്പ് അനുമതി നൽകിയത് ചെറുതോണി ഡാം ഇടുക്കി (Idukki dam), ചെറുതോണി (Cheruthoni dam) ഡാമുകളിൽ പൊതുജനങ്ങള്‍ക്ക് സന്ദർശനം അനുവദിക്കും. സെപ്റ്റംബർ 1 മുതല്‍ നവംബർ 30 വരെയാണ് സന്ദർശനത്തിന് തുറന്നുകൊടുക്കുക. ബുധനാഴ്ച്ചകളിൽ പരിശോധനകൾക്കും ശുചീകരണങ്ങൾക്കുമായി പ്രവേശനം ഒഴിവാക്കും. ഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക് ഇടുക്കി, ചെറുതോണി ജലസംഭരണികൾ സന്ദർശിക്കുവാൻ വൈദ്യുതി വകുപ്പ് അനുമതി നൽകിയിട്ടുള്ളത്. സെപ്തംബർ 1 മുതൽ നവംബർ 30 വരെയുള്ള മൂന്നു മാസക്കാലമാണ് സന്ദർശനം അനുവദിച്ചിട്ടുള്ളത്. […]



