ന്യൂനമർദം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് […]

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ […]

ഉദയകുമാർ കസ്റ്റഡി ഉരുട്ടിക്കൊലക്കേസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും

കേന്ദ്രാനുമതി ലഭിച്ചാൽ 90 ദിവസത്തിനകം സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ നൽകും കൊച്ചി: തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയും കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്ന് അറിയിച്ചു. സിബിഐ തിരുവനന്തപുരം സ്പെഷൽ ക്രൈം യൂണിറ്റാണ് സിബിഐ ആസ്ഥാനത്തേക്ക് ഇതിനായി ശുപാർശ നൽകുക. സിബിഐ പ്രോസിക്യൂഷൻ ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകും. സിബിഐ […]

താമരശ്ശേരി ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ചുരത്തിലെ ട്രാഫിക് നിയന്ത്രണം ക്രമീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 (ബി) 34 (സി) 34 (എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ആംബുലൻസ്, ആശുപത്രി, പാൽ, പത്രം, ഇന്ധനം തുടങ്ങിയ അടിയന്തര സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ചുരത്തിലെ […]

വള്ളംകളിയും വശമുണ്ടോ? കാരിച്ചാൽ ചുണ്ടന്റെ ക്യാപ്റ്റനായി നടൻ രഞ്ജിത് സജീവ്

കാരിച്ചാലിന്റെ തുഴച്ചിലുകാരെ കണ്ടു പ്രോത്സാഹിപ്പിക്കാനാണ് വന്നതെങ്കിലും മടങ്ങാൻ കഴിഞ്ഞില്ലെന്നാണ് നടൻ പറയുന്നത് വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടൻ വള്ളത്തിന്റെ ക്യാപ്റ്റനായി നടൻ രഞ്ജിത് സജീവ്. കൊല്ലത്തും കോട്ടയത്തും കുടുംബവേരുകളുള്ള താരത്തിനു വള്ളംകളിയുടെ ആവശം ഒട്ടും ചോരാതെയുണ്ടെങ്കിലും വള്ളം കളിയുടെ ക്യാപ്റ്റനാകുന്നത് പുതുമയുള്ള വിശേഷമാണ്. ഗോളം, ഖൽബ്, മൈക്ക് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ യുവനടൻ ‘ഹാഫ്’ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കുകൾക്കിടയിലാണു രാജസ്ഥാൻൽ നിന്ന് കരുവാറ്റയിലെ പരിശീലന ക്യാംപിൽ എത്തിയത്. കാരിച്ചാൽ ചുണ്ടൻ വള്ളത്തിന്റെ ക്യാപ്റ്റനായ അനുഭവം പങ്കുവയ്ക്കുകയാണ് നടൻ: ”ഞാൻ […]

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെ തവണയാണ് ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരനായ യു.ടി. ദിനേശിൽ നിന്നാണ് മൊബൈൽ കണ്ടെത്തിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെ തവണയാണ് ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടുന്നത്. ജയിലിനകത്തേക്ക് മൊബൈൽ ഫോണും മറ്റ് നിരോധിത വസ്തുക്കളും എത്തിച്ചുനൽകുന്ന ഒരു വലിയ […]

ന്യൂനമർദം: വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ […]

കാസർ​ഗോഡ് കുടുംബത്തിലെ 4 പേർ ജീവനൊടുക്കാൻ ശ്രമിച്ചു; 3 പേർ മരിച്ചു: ഒരാളുടെ നില​ ഗുരുതരം

പുലർച്ചെ ​ഗൃഹനാഥൻ അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയച്ചതോടെയാണ് ജീവനൊടുക്കൽ ശ്രമം പുറത്തറിഞ്ഞത് കാസർ​ഗോഡ്: അമ്പലത്തറയിൽ ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കാൻ ശ്രമം. ഒരാളുടെ നില ​ഗുരുതരം. മൂന്നുപേർ മരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാലുപേരും ആസിഡ് കുടിച്ചതായാണ് പ്രാഥമിക നി​ഗമനം. […]

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറി. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് […]

കോട്ടയത്ത് ഓണാഘോഷത്തിനിടെ കടന്നൽ ആക്രമണം; വിദ്യാർത്ഥികളും അധ്യാപകനുമടക്കം നൂറോളം പേർക്ക് കുത്തേറ്റു

കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത് കോട്ടയം: പാലായിൽ ഓണാഘോഷത്തിനിടെ കടന്നൽ കൂടിളകി നൂറോളം വിദ്യാർത്ഥികൾക്കും അധ്യാപകനും കുത്തേറ്റു. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോളേജിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 3.15 ഓടെയായിരുന്നു സംഭവം. കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത്. കോളേജ് കെട്ടിടത്തിന് മുകളിലെ നിലയിൽ നിന്നും താഴേയ്ക്ക് ബാനർഡിസ്പ്ലേ ചെയ്ത‌ സമയത്തായിരുന്നു സംഭവം. ബാനർഡിസ്പ്ലേ ചെയ്ത‌ സമയത്ത് ബാനറിൻ്റെ ഇരുവശത്തും ഉള്ള കളർ […]

Back To Top