ശബരിമല സംരക്ഷണ സംഗമം പന്തളത്ത്.

ശബരിമല സംരക്ഷണ സംഗമം പന്തളത്ത്.

വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും.

പന്തളം രാജകുടുംബം ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കില്ല.

ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം പന്തളത്ത് ഇന്ന് നടക്കും.

ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയുടെ ഭാഗമായി ഉച്ചവരെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയങ്ങളിൽ ഒരു സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്.

വൈകുന്നേരത്തോടെ നടക്കുന്ന ഭക്തജന സംഗമം തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും.

ബിജെപി എം.പി. തേജസ്വി സൂര്യ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ സംഗമത്തിൽ പങ്കെടുക്കും.

വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും.

പന്തളം രാജകുടുംബം ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back To Top