ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം വീടുകൾ ഒലിച്ചുപോയി 10 പേരെ കാണാനില്ല
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ആറ് കെട്ടിടങ്ങൾ തകർന്നു. നിരവധി വീടുകൾ ഒലിച്ചുപോയി. കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. നന്ദ നഗറിൽ ബുധനാഴ്ച രാത്രിയാണ് മേഘവിസ്ഫോടനം ഉണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. ഉടൻ തന്നെ മെഡിക്കൽ സംഘം ആശുപത്രിയിലേക്ക് മാറ്റി. കുന്ത്രി ലഗ ഫലി ഗ്രാമത്തിൽ നിന്നും ആറ് […]



