വേഗപ്പാതകളിൽ കുതിക്കാം
സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ് കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയ അതിവേഗ റെയിൽപാത. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൂന്നേകാൽ മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന പാതയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കാൻ മെട്രോമാൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയതുകൊണ്ട് ചടുല വേഗത്തിൽ അത് കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗ പാത കടന്നു പോകുന്നത് പത്തനംതിട്ട ജില്ലയിൽ കൂടിയാണ്. ജില്ലയിലെ അടൂരിലും ജില്ലാ അതിർത്തിയോട് ചേർന്നു കിടക്കുന്ന നഗരമായ ചെങ്ങന്നൂരിലും അതിവേഗ പാതയ്ക്ക് സ്റ്റാേപ്പ് അനുവദിക്കുമെന്നാണ് […]



