കവർച്ചാസംഘങ്ങൾ പിടിമുറുക്കുന്നു

കവർച്ചാസംഘങ്ങൾ പിടിമുറുക്കുന്നു

കുന്നത്തുകാൽ : മലയോര മേഖലയിൽ കവർച്ചാസംഘങ്ങൾ വിലസുന്നു. മാസങ്ങളായി തുടരുന്ന മോഷണങ്ങളിൽ പൊലീസിന് പ്രതികളെ പിടികൂടാനാകുന്നില്ലെന്ന ആക്ഷേപമുണ്ട്. പ്രധാനമായും സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെടുന്നത്. ഇവയിലധികവും കെ എസ് ആർ ടി സി ബസിനുള്ളിലും കവലകളിലുമാണ്. ബസിനുള്ളിലും മാർക്കറ്റിലും തിക്കും തിരക്കുമുണ്ടാക്കുന്ന സംഘം ഞൊടിയിടയിൽ ആഭരണങ്ങൾ കവർന്ന് കടന്നുകളയും. വെള്ളറട പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഒരു മാസത്തിനുള്ളിൽ ചെറുതും വലുതുമായ ഇരുപതിലധികം കവർച്ചകളാണ് നടന്നത്.

കുന്നത്തുകാലിനു സമീപം കൂനൻപന മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ബസിൽ കയറിയ മണിവിള സ്വദേശി ലീലയുടെ മാല മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ബസിൽ യാത്ര ചെയ്യുകയായിരുന്ന പാറശാല സ്വദേശിനി വിജയലക്ഷ്മി(58)യുടെ മൊബൈൽ ഫോണും പണവും ഉൾപ്പെടെ കവർന്ന മൂന്നംഗ തമിഴ് സ്ത്രീസംഘം നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top