ശമ്പള കമ്മിഷൻ പ്രഖ്യാപനം

ശമ്പള കമ്മിഷൻ പ്രഖ്യാപനം

കൊല്ലം : ബജറ്റിൽ തുക വകയിരുത്താതെ മൂന്നുമാസത്തിനകം റിപ്പോർട്ട് വാങ്ങി ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന പ്രഖ്യാപനം പ്രഹസനമാണെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി അനിൽബാബു. മെഡിസെപ് ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും ജീവനക്കാർക്ക് കടുത്ത നിരാശയാണ് ബജറ്റ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരെ വഞ്ചിച്ച ബജറ്റിനെതിരേ എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ് ഉല്ലാസ് അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി ജെ ശുഭ, സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ, ടി ഹരീഷ്, ആർ ധനോജ്കുമാർ, എൻ ബാബു, ജോൺസൺ കുറുവേലിൽ, ബിനു കോട്ടാത്തല, ഫിറോസ് വാളത്തുംഗൽ, ടി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top