നെയ്യാറ്റിൻകര വികസനത്തിന് ബഡ്ജറ്റിൽ നിരവധി പദ്ധതികൾ

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് സംസ്ഥാന ബഡ്ജറ്റിൽ വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി കെ ആൻസലൻ എം എൽ എ അറിയിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പുതിയ മെഡിക്കൽ വാർഡ് നിർമ്മിക്കാൻ 5 കോടി, ആറയൂർ പൊൻവിള റോഡ് ബി എം ബി സി നിലവാരത്തിൽ നിർമ്മിക്കാൻ 5കോടി, പൊഴിയൂർ ഗവ യു പി എസിന് പുതിയ സ്‌കൂൾ മന്ദിരം നിർമ്മിക്കാൻ ഒരു കോടി രൂപയും അനുവദിച്ചു.

ടോക്കൺ പ്രൊവിഷൻ നൽകി ഉൾപ്പെടുത്തിയ പ്രവൃത്തികളുടെ പട്ടികയിൽ നെയ്യാറ്റിൻകര ടൗൺ വികസനത്തിന് ഭൂമിയേറ്റെടുക്കൽ (20 കോടി),മരുതൂർ തോടിന് സമാന്തരമായി മരുതൂർ പിരായുംമൂട് പുതിയ ബൈപ്പാസ് നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കൽ (15 കോടി), കെ എ എൽ, പവർലൂം,കെൽപ്പാം എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുതിയ സംരംഭങ്ങൾ (10 കോടി), നെയ്യാർ നദി ക്രോസ് ചെയ്ത് പോകുന്നതിന് കുളത്തൂർ പഞ്ചായത്തിലെ ചാലാക്കര,നെയ്യാറ്റിൻകര ഓലത്താന്നി പാതിരശേരി, നെയ്യാറ്റിൻകര ചെമ്പരത്തിവിള അരുവിപ്പുറത്തും ക്രോസ്‌വേ നിർമ്മാണം (10 കോടി), ഗവ ബോയ്സ്‌ ഹൈസ്‌കൂളിൽ സ്റ്റേഡിയം നിർമ്മാണം (2 കോടി), കാരോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം (2 കോടി), നെയ്യാറ്റിൻകര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ പുതിയ അതിഥി മന്ദിരം (2 കോടി), നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ നവീകരണം (3 കോടി), ഗ്രാമത്തെ പൊതുസ്ഥലത്ത് സാംസ്‌കാരിക കേന്ദ്രനിർമ്മാണം (2 കോടി), വ്ളാത്താങ്കര ആവണക്കിൻവിള പൂഴിക്കുന്ന് റോഡ് ബി എം ബി സി പ്രവൃത്തി (ആറ് കോടി) ആറയൂർ ടെംബിൾ പൊൻവിള റോഡ് ബിഎം ബിസി പ്രവൃത്തി (അഞ്ച് കോടി), പൂവ്വാർ ശങ്കുരുട്ടി റോഡ് ബിഎം ബിസി പ്രവൃത്തി (അഞ്ച് കോടി) എന്നിവയ്ക്കും ടോക്കൺ പ്രൊവിഷൻ ലഭിച്ചു.

നെയ്യാറ്റിൻകര സബ് ട്രഷറി നവീകരണം (2 കോടി), നെയ്യാറ്റിൻകര സബ് രജിസ്ട്രാർ ഓഫീസ് നവീകരണം, ഇരാറ്റിൻപുറം ടൂറിസ്റ്റ് കേന്ദ്രത്തിൽ നെയ്യാറിന് കുറുകെ ഇരുമ്പ് പാലം നിർമ്മാണം (3 കോടി), നെയ്യാറ്റിൻകര ടി ബി ജംഗ്ഷൻ ആശുപത്രി ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ ജെ.ബി.എസ്, മൂന്നുകല്ലിൻമൂട് മരുത്തൂർ റോഡ് ബി എം ബി സി പ്രവൃത്തി (4 കോടി), ഉദിയൻകുളങ്ങര കുളത്തൂർ ചാവടി റോഡ് റീ ടാറിംഗ് (5 കോടി) എന്നിവയും ടോക്കൺ പ്രൊവിഷൻ കിട്ടിയ പദ്ധതികളാണ്.

കാരോട് ഗ്രാമപഞ്ചായത്തിലെ വെൺകുളം, പനകോട്ട് കുളം,ചെങ്കൽ പഞ്ചായത്തിലെ വലിയകുളം, തിരുപുറം പഞ്ചായത്തിലെ കള്ളകുളം. അതിയന്നൂർ പഞ്ചായത്തിലെ ശബരിമുട്ടം പനയറകുളം, വെൺപകൽ വെള്ളംകുളം, നെയ്യാറ്റിൻകര നഗരസഭയിലെ കുളത്താമൽ വെൺകുളം, ആലംപൊറ്റ തച്ചിക്കുളം എന്നിവ (15 കോടി) നവീകരണത്തിനും ടോക്കൺ പ്രൊവിഷൻ ലഭിച്ചു.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top