കേരളത്തിലെ ആർഎസ്എസിന്റെ ചരിത്രം പുസ്തകമാകുന്നു.
ഗ്രന്ഥപരമ്പരയുടെ ഒന്നാം ഭാഗം ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും. കേരളത്തിലെ ആർഎസ്എസ് പ്രവർത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പര പ്രസിദ്ധീകരിക്കുന്നു. ശതാബ്ദിയിലെത്തിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) കേരളത്തിലെ ചരിത്രം അഞ്ച് ഭാഗങ്ങളുള്ള പുസ്തകമായാണ് പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥപരമ്പരയുടെഒന്നാം ഭാഗം ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും. 1942 ൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ സംഘടനാ സംവിധാനമനുസരിച്ച് കേരളപ്രാന്തം രൂപീകൃതമായ 1964 വരെയുള്ള ചരിത്രമാണ് ഒന്നാം ഭാഗത്തിലുള്ളത്. പ്രവർത്തനത്തുടക്കത്തിന്റെയും വികാസത്തിന്റെയും വ്യാപനത്തിന്റെയും സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റത്തിന്റെയും […]



