എരുമേലി : സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന് സമീപം നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു.
സ്കൂട്ടർ യാത്രികനായ പ്രപ്പോസ് കണ്ണങ്കര ഭാഗത്ത് താമസിക്കുന്ന സാജനാണ് ഗുരുതരമായി പരിക്കേറ്റത് .
റോഡിലൂടെ നടന്ന് പോയ യുവാവിനും പരുക്കുണ്ട്.
കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
തൊട്ടടുത്തുള്ള വീടിന്റെ മതിൽ തകർത്താണ് വാഹനം നിന്നത്.
