സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു വിദ്യാർഥികൾക്ക് നിസ്സാര പരുക്ക്.

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു വിദ്യാർഥികൾക്ക് നിസ്സാര പരുക്ക്.

വാമനപുരത്ത് സ്കൂൾ വിദ്യാർഥികളുമായി വന്ന ബസ് വയലിലേക്ക് മറിഞ്ഞു.

11 വിദ്യാർഥികൾക്ക് നിസ്സാര പരുക്കേറ്റു.

വാമനപുരം പരപ്പാറമുകൾ നോബിൾ എസ്കെവി എൽപിഎസിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത്.

സ്കൂളിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന സ്വകാര്യ വാഹനം ആണ് അപകടത്തിൽപെട്ടത്.

രാവിലെ 9.30ന് വാമനപുരം മാവേലി നഗറിനു സമീപം കോട്ടുകുന്നം റോഡിലേക്കുള്ള ഭാഗത്തെ വയലിലേക്ക് തിരിയുന്ന റോഡിന്റെ വശത്തായിരുന്നു അപകടം.

സ്കൂൾ ബസ് തിരിക്കുന്നതിനു വേണ്ടി പിറകിലേക്ക് എടുക്കുമ്പോൾ കരിങ്കൽ കെട്ട് ഇടിയുകയും വാഹനം മറിയുകയുമായിരുന്നു.

ധ്യാൻ കൃഷ്ണ(7), അതിഥി(6), അക്ഷിത് നായർ(8), സ്വാദിക്(5), ശ്രീമനേഷ്(8), നൈനിക(5), രൂപേഷ്(6), രുദ്ര(4), മറിയം(6), റയാൻ(4) ശിവതീർത്ഥ(7) എന്നീ വിദ്യാർഥികളും ഡ്രൈവറും ആയയും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

ബസിൽ നിന്നു നിലവിളി കേട്ട് പ്രദേശത്തെ വയലുകളിൽ നിൽക്കുകയായിരുന്ന കർഷകരും പ്രദേശവാസികളും എത്തി ബസിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തു വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

ആർക്കും സാരമായ പരുക്കില്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

അടുത്തകാലത്താണ് റോഡ് കോൺക്രീറ്റ് ചെയ്തതെന്നും റോഡിന്റെ കരിങ്കൽക്കെട്ടുകളുടെ ബലക്ഷയമാണ് അപകട കാരണമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top