മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന് ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചില്ല

ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും ജഗ്‌ദീപ് ധൻകറിന് അർഹതപ്പെട്ട സർക്കാർ ബംഗ്ലാവ് ലഭിച്ചില്ല.ഇക്കാരണത്താൽ ദക്ഷിണ ഡൽഹിയിലെ ഛാത്തർപുരിലെ സ്വകാര്യ ഫാംഹൗസിലാണ് ധൻകർ താമസിക്കുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു. ഇന്ത്യൻ നാഷണൽ ലോക്‌ദൾ നേതാവ് അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസാണിത്. പാർലമെന്റിന്റെ വർഷകാലസമ്മേളനം തുടങ്ങുന്ന ജൂലായ് 21-നാണ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥാനത്ത് തുടരാനാകില്ലെന്നാണ് പറഞ്ഞതെങ്കിലും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന സൂചനയുണ്ടായിരുന്നു. മുൻഉപരാഷ്ട്രപതിമാർക്ക് അവകാശപ്പെട്ട സർക്കാർ വസതിക്കായി ഓഗസ്റ്റ് […]

കെഎസ്ആർടിസിയുടെ ഗവി വിനോദയാത്രാ ബസ് ഓട്ടത്തിനിടെ കത്തിനശിച്ചു

കോട്ടയം: പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ മണിമലയ്ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിൽ കെഎസ്ആർടിസിയുടെ വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. മുപ്പത്തഞ്ചോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. മലപ്പുറത്തുനിന്ന് പത്തനംതിട്ടയിലെ ഗവിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർ ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. ബസിൽ തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് ബസിലെ ഡ്രൈവറെ വിവരം അറിയിച്ചത്. ഇത് യാത്രക്കാരെ പെട്ടന്ന് പുറത്തിറക്കാനും വലിയ ദുരന്തം ഒഴിവാക്കാനും […]

മുൻ ഓസീസ് താരം ഡാമിയൻ മാർട്ടിൻ‌ കോമയിൽ

ബ്രിസ്ബെയ്ൻ : മസ്തിഷ്ക ജ്വരം ബാധിച്ചതിനെത്തുടർന്ന് മുൻ ഓസ്ട്രേലിയൻ താരം ഡാമിയൻ മാർട്ടിൻ‌ കോമയിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡാമിയന്‍റെ ആരോഗ‍്യസ്ഥിതി മോശമായത്. ഇതേത്തുടർന്ന് അദ്ദേഹത്തെ ക്വീൻസ്‌ലാൻഡിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ഓസ്ട്രേലിയൻ മാധ‍്യമങ്ങളുടെ റിപ്പോർട്ട്. അടിയന്തര ചികിത്സയ്ക്കു വേണ്ടി ഡാമിയനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഡാമിയൻ മാർട്ടിന്‍റെ ആരോഗ‍്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഡാമിയന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ ആദം ഗിൽക്രിസ്റ്റ് കുറിച്ചു. […]

ഹരിയാനയിൽ കൂട്ട ബലാത്സംഗം

ഡല്‍ഹി : ഹരിയാനയില്‍ 25 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ ഫരീദാബാദിലാണ് വാനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് മടങ്ങി വരുകയായിരുന്നു യുവതി. യുവതി കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനില്‍ക്കുമ്പോഴാണ് വാനിലെത്തിയ സംഘം ലിഫ്റ്റ് നല്‍കുന്നത്. […]

കൂറ്റൻ പപ്പാഞ്ഞി ഒരുങ്ങി

മട്ടാഞ്ചേരി : പുതുവത്സരത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി. പരേഡ് മൈതാനത്ത്‌ കൂറ്റൻ പപ്പാഞ്ഞി തയ്യാറായി. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരേഡ് മൈതാനത്ത്‌ പപ്പാഞ്ഞി ഒരുങ്ങിയിട്ടുള്ളത്. വൈറ്റില സ്വദേശി എസ് എം അനിൽകുമാറാണ് അമ്പതടിയിലേറെ ഉയരമുള്ള പപ്പാഞ്ഞിയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പപ്പാഞ്ഞികളെ വഴിയരികിൽ ഒരുക്കിയിട്ടുണ്ട്. 31ന് രാത്രി 12ന് പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കും.

ഇന്ധനവില കുറയ്‌ക്കാതെ 
മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ(ക്രൂഡ്‌) വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തരവില കുറയ്‌ക്കാതെ കേന്ദ്ര സർക്കാർ. കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിൽ–നവംബർ കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്‌ത അസംസ്‌കൃത എണ്ണ വില ബാരലിന്‌ ശരാശരി 80 ഡോളറായിരുന്നു. നടപ്പുസാമ്പത്തികവർഷം ഇതേ കാലയളവിൽ ഇറക്കുമതി ചെയ്‌ത ക്രൂഡോയിലിന്റെ ശരാശരി വില ബാരലിന്‌ 67.6 ഡോളർ മാത്രം. ബാരലിന്‌ 12.4 ഡോളറിന്റെ (1110 രൂപ) കുറവാണ്‌ മുൻവർഷത്തെ അപേക്ഷിച്ചുണ്ടായത്. ഈ ഡിസംബറിൽ എണ്ണ വില വീണ്ടും താഴ്‌ന്ന്‌ ബാരലിന്‌ 62.24 […]

അ​ണ്ണ​ക്കു​ട്ട​ൻചാ​ലി​ൽ കാ​ട്ടാ​ കൃ​ഷി ന​ശി​പ്പി​ച്ചു

പെ​രു​വ​ണ്ണാ​മൂ​ഴി : അ​ണ്ണ​ക്കു​ട്ട​ൻചാ​ലി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു.ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ​ത്തി​ൽപ്പെ​ട്ട ക​ർ​ഷ​ക​ൻ ത​ണ്ട​യി​ൽ വ​ർ​ക്കി​യു​ടെ കൃ​ഷി​യി​ട​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യി​റ​ങ്ങി ന​ശി​പ്പി​ച്ച​ത്.തെ​ങ്ങും ക​മു​ങ്ങു​മെ​ല്ലാം ത​ക​ർ​ത്തി​ട്ടു​ണ്ട്. പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ർ​വോ​യ​ർ തീ​ര​ത്താ​ണ് വ​ർ​ക്കി​യു​ടെ കൃ​ഷി​യി​ടം. മ​റു​ക​ര വ​ന​ഭൂ​മി​യാ​ണ്.ഇ​വി​ടെനി​ന്നാ​ണ് റി​സ​ർ​വോ​യ​ർ നീ​ന്തി​ക്ക​ട​ന്ന് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽപ്പെ​ടു​ന്ന ഭാ​ഗ​മാ​ണി​ത്.

ആക്രിക്കടയിൽ തീപിടുത്തം

ആ​ലു​വ: ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​നി​ൽ ച​വ​റ് ക​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ ആക്രിക്കടയിൽ തീ​പി​ടുത്തം. കപ്പൽ അവശിഷ്ടങ്ങ ളടക്കം കത്തിനശിച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് 5.10 ഓ​ടെ​യാ​യി​രു​ന്നു തീ ​പി​ടു​ത്തം. സ​മീ​പ​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന മാ​ലി​ന്യ​ത്തി​ൽ നി​ന്നും ആ​ക്രി​ക്ക​ട​യി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. നാ​ലു മ​ണി​ക്കൂ​റോ​ളം ആ​റ് ഫ​യ​ർ യൂ​ണി​റ്റു​ക​ൾ ക​ഠി​ന​ശ്ര​മം ന​ട​ത്തി​യാ​ണ് തീ ​നി​യ​ന്ത്രി​ച്ച​ത്. ആ​ള​പാ​യമി​ല്ല. തീ ​വ​ള​രെ ഉ​യ​ര​ത്തി​ൽ ക​ത്തി​യ​തോ​ടെ വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള കാ​ർ ഷോ​റൂ​മി​ന്‍റെ എ​സി​ക​ൾ ചൂ​ടേ​റ്റ് ഉ​രു​കി​പ്പോ​യി. ടാ​റ്റാ കാ​ർ ഷോ​റൂ​മി​ലെ 20 ഓ​ളം കാ​റു​ക​ൾ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യ്ക്ക് […]

എം​സി റോ​ഡിലെ ഓ​ട​ക​ൾ തു​റ​ന്നു​ത​ന്നെ

പെ​രു​മ്പാ​വൂ​ർ : ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ട് 15 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​ധാ​ന സ്‌​റ്റേ​റ്റ് ഹൈ​വേ ആ​യ എം​സി റോ​ഡി​ലെ ഓ​ട​ക​ൾ ഇ​പ്പോ​ഴും തു​റ​ന്നു​ത​ന്നെ കി​ട​ക്കു​ന്നു. ഈ ​ഓ​ട​ക​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും റോ​ഡ് ഗ​താ​ഗ​ത​ത്തി​നും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി തു​ട​രു​ക​യാ​ണ്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ക​ർ​മ​സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ക​ർ​മ​സ​മി​തി അ​ധ്യ​ക്ഷ​ൻ വ​ർ​ഗീ​സ് പു​ല്ലു​വ​ഴി. ഹൈ​വേ ആ​രം​ഭി​ക്കു​ന്ന അ​ങ്ക​മാ​ലി മു​ത​ൽ മൂ​വാ​റ്റു​പു​ഴ വ​രെ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ 50 മീ​റ്റ​റു​ക​ൾ മു​ത​ൽ 200 മീ​റ്റ​ർ അ​ക​ല​ത്തി​ൽ ഓ​ട​ക​ളി​ൽ […]

കേന്ദ്രം നല്‍കുന്ന ഇ ബസുകള്‍ വാങ്ങാന്‍ മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ബസുകള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ഇ ബസുകള്‍ വാങ്ങാന്‍ മന്ത്രി ഗണേഷ് കുമാര്‍ നീക്കം തുടങ്ങി. പിഎം ഇ സേവാ പദ്ധതി പ്രകാരം കേന്ദ്രം നല്കാമെന്ന് അറിയിച്ച 950 ഇലക്ട്രിക് ബസുകള്‍ ആദ്യം വേണ്ടെന്നുവച്ചിരുന്നു. പിഎംശ്രീ പോലെ പിഎം ഇ സേവാ പദ്ധതിയില്‍ ഒപ്പിട്ടാല്‍ എല്‍ഡിഎഫില്‍ പ്രശ്‌നമാകുമെന്നതിനാലാണ് ഗതാഗത വകുപ്പ് വിട്ടുനിന്നത്. ഇലക്ട്രിക് ബസുകളുടെ പരിപാലന ചെലവ് കൂടുതലാണെന്നും ബാറ്ററിക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് പദ്ധതിയില്‍ […]

Back To Top