പുതിയ റെക്കോഡിൽ

പുതിയ റെക്കോഡിൽ

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 225 രൂപയുടെ വർധനയാണ് ഉണ്ടായത്. 1800 രൂപയുടെ വർധനവാണ് പവന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,415 രൂപയായും പവന്റേത് 1,15,320 രൂപയായും വർധിച്ചു. 18 കാരററ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 185 രൂപയുടെ വർധനയുണ്ടായി. 94,760 രൂപയിലാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനയുണ്ടായി.

ഇന്ന് രാവിലെ സ്വർണവില ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും വർധിച്ചിരുന്നു. പവന്റെ വില 1,13,520 രൂപയായും വർധിച്ചിരുന്നു. ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്. സ്​പോട്ട് ഗോൾഡ് വില 114 ഡോളർ ഉയർന്ന് 4,875 ഡോളറിലേക്ക് എത്തി. സ്​പോട്ട് ഗോൾഡ് വില വൈകാതെ 5000 തൊടുമെന്നാണ് പ്രവചനങ്ങൾ. യു എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും ഇന്ന് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ശതമാനം നേട്ടത്തോടെ ഔൺസിന് 4,861.20 ഡോളറിലാണ് ഗോൾഡ് ഫ്യൂച്ചർ വ്യാപാരം.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top