ആറു വയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത

ചിറ്റൂരില്‍ കാണാതായ ആറു വയസ്സുകാരനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് (6) ഇന്ന് രാവിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂര്‍ പോലിസിന്റെ നേതൃത്വത്തില്‍ 21 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങുന്നത് പതിവായിരുന്നതിനാല്‍ കാണാതായ വിവരം വീട്ടുകാര്‍ വൈകിയാണ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലിസിനെ അറിയിക്കുകയായിരുന്നു. തിരച്ചിലിന്റെ ഭാഗമായി സ്ഥലത്തെത്തിയ […]

നാല്‌ യുവാക്കൾ കിളിമാനൂരിൽ അറസ്റ്റിൽ

പോത്തൻകോട്, കീഴ്തോന്നയ്ക്കൽ, മഞ്ഞമല, അനീഷ് (30), കഴക്കൂട്ടം, ആറ്റിപ്ര, നെഹ്റു ജങ്‌ഷൻ, മണക്കാട്ടുവിളാകംവീട്ടിൽ വിവേക് (31), പോത്തൻകോട് മഞ്ഞമല, ജെഎസ് മൻസിലിൽ മുഹമ്മദ് ഷാഹിൻ (23), മഞ്ഞമല സിയാദ് (36) എന്നിവരാണ് പിടിയിലായത്. 10.5 ഗ്രാം എംഡിഎംഎ ഇ വരിൽ നിന്ന്‌ പിടികൂടി. 20 കൊല്ലംവരെ ശിക്ഷ ലഭിക്കുന്ന വാണിജ്യ അടിസ്ഥാനത്തിലുള്ള അളവാണിത്. കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറിൽ ലഹരിസംഘങ്ങൾ യാത്ര ചെയ്ത് വരുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ സുദർശന്റെ […]

കോണ്‍ഗ്രസ്-ബിജെപി സഖ്യം

കോട്ടയത്ത് കുമരകം ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം. എട്ട് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ ഭരണം നേടാനാകുമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷയാണ് തകര്‍ന്നത്. സ്വതന്ത്ര അംഗത്തിന് യുഡിഎഫ്, ബിജെപി അംഗങ്ങള്‍ പിന്തുണ നല്‍കിയതോടെ നറുക്കെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച പി എ ഗോപി പ്രസിഡന്റായി. യുഡിഎഫിന്റെ നാല് അംഗങ്ങളും, ബിജെപിയുടെ മൂന്ന് അംഗങ്ങളും ഏക സ്വതന്ത്രാംഗത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് പ്രസിഡന്റ് സ്ഥാനം ഗോപിക്ക് കൈവന്നത്. മുന്‍പ് സിപിഎം പ്രവര്‍ത്തകനായിരുന്ന ഗോപി 2005ല്‍ പഞ്ചായത്തില്‍ […]

സംസ്ഥാനത്തെ 72 ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി

ആരോഗ്യ വകുപ്പിന് കീഴിലുള്ള 72 ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികകള്‍ അനുവദിച്ച്‌ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ ജില്ലകളിലെ ജില്ലാ, ജനറല്‍ ആശുപത്രികളിലും കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ക്കാണ് തസ്തികകള്‍ അനുവദിച്ചത്. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികളില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കാർഡിയോളജി […]

പുതുവല്‍സര രാത്രിയില്‍ വാട്ടര്‍ മെട്രോ സര്‍വീസുകളില്‍ നിയന്ത്രണം

പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31നു കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകളില്‍ സമയക്രമത്തില്‍ മാറ്റം. ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍, ഹൈക്കോര്‍ട്ട്-ഫോര്‍ട്ട് കൊച്ചി എന്നീ റൂട്ടുകളിലെ സര്‍വീസുകള്‍ രാത്രി 7 മണിക്ക് അവസാനിക്കും. ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ രാവിലെ 4 വരെ ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടുകളില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു റൂട്ടുകളിലെ സര്‍വീസുകള്‍ പതിവുപോലെ തുടരും

വെമ്പായത്ത് എൽഡിഎഫിന് അട്ടിമറി വിജയം

പ്രസിഡന്റ് തിരഞ്ഞെടുപ്പ്.. വെമ്പായത്ത് അപ്രതീക്ഷിത വഴിത്തിരിവ് .. കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി . എൽഡിഎഫിന്റെ അമിത ബാബു പ്രസിഡന്റ്.. കോൺഗ്രസ് നേതാവ് കണക്കോട് ഭുവനചന്ദ്രന്റെ വോട്ടാണ് അസാധുവായത്.വോട്ട് നില എൽഡിഎഫ് 8 കോൺഗ്രസ് ഏഴ്. അസാധു ഒന്ന്. 5 അംഗങ്ങൾ ഉള്ള ബിജെപിയും രണ്ട് അംഗങ്ങൾ ഉള്ള എസ്ഡിപിഐയും വിട്ടുനിന്നു.

എസ്ഐആർ: ഉത്തർപ്രദേശിൽ 2.89 കോടി വോട്ടർമാർ പുറത്തേക്ക്

വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിലൂടെ (എസ്ഐആർ) ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്താവുന്നത് 2.89 കോടി പേരുകളെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 15.44 കോടി വോട്ടർമാരിൽ നിന്നാണ് ഏകദേശം 19 ശതമാനം പേരുകൾ ആണ് കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുക. എസ്ഐആർ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവരുന്നത്.

വില്ലേജ് ന്യൂസ് വെബ് ടീവി – ഗ്ലോബൽ ഗേറ്റ്‌വേ പുരസ്കാരങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം : ട്രാവൻകൂർ ഫെസ്റ്റിനോടനുബന്ധിച്ച് വില്ലേജ് ന്യൂസ് വെബ് ടി വി യും ഗ്ലോബൽ ഗേറ്റ്‌വേ എഡ്യൂക്കേഷണൽ പ്ലാറ്റ്ഫോമും ചേർന്ന് പ്രഖ്യാപിച്ച അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് ബാലഭവനിൽ നടക്കുന്ന ട്രാവൻകൂർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയിൽ മാനവികത കർമ്മ ശ്രേഷ്ഠ പുരസ്കാരം കലാനിധി സെന്റർ ഫോർ ഇത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ കലാനിധിയ്ക്ക് ലഭിച്ചു. ബെസ്‌റ്റ്‌ എംപവർമെന്റ് മെന്റർ അവാർഡ് ഡോ.സജു സക്സസിനും ഏറ്റവും നല്ല പിന്നണി ഗായകനുള്ള അവാർഡ് […]

Back To Top