‘ഇന്ദിരാ ഗാന്ധി ഉരുക്കു വനിത’; കേന്ദ്രമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഇപ്പോഴും ആരാധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ദിരാ ഗാന്ധി ഉരുക്കു വനിതയാണെന്നും മൻമോഹൻ സിങ് നല്ല ധനമന്ത്രിയായിരുന്നുവെന്നും സുര്ഷേ ഗോപി പറഞ്ഞു. കെ. കരുണാകരനും, ഒ.രാജഗോപാലും കേരളത്തിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ളതുപോലെ വേറൊരു രാഷ്ട്രീയക്കാരനും കേരളത്തെ അനുഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഭരണത്തിൽ എത്തിയതിന് ശേഷം കെ കരുണാകനും ഒ.രാജഗോപാലും മാത്രമാണ് കേരളത്തിന് വേണ്ടി വർധിച്ചിട്ടുള്ളത്. വേറൊരു രാഷ്ട്രീയക്കാരനും ഭരണത്തിലെത്തിയതിന് ശേഷം ഫലവത്തായി പ്രവർത്തിച്ചിട്ടില്ല. അതു സത്യമായ കാര്യമാണ്. കരുണാകരൻ […]



