ചാത്തന്നൂർ : കെഎസ്ആർടിസി ബസുകളെയോ സർവീസിനിടയിൽ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താൽ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല. ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പെടുന്നതാണെന്ന് കെഎസ്ആർടിസി. അക്രമികൾക്കെതിരേ പിഡിപിപി ആക്ട് ചുമത്തി പോലീസിനക്കൊണ്ട് കേസെടുപ്പിക്കണമെന്ന് സിഎംഡി യൂണിറ്റുകളിലേക്ക് അയച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ബസിനു കല്ലെറിയുക, ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിക്കുക, സർവീസ് റദ്ദാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുക തുടങ്ങിയ സംഭവങ്ങൾ വർധിച്ചുവരികയാണ്. പൊതുജീവനക്കാരന്റെ ജോലിക്ക് തടസം സൃഷ്ടിക്കുക ഗൗരവമായ കുറ്റകൃത്യമാണ്. ഐപിസി 332, 353, […]