ആലപ്പുഴയിൽ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. പക്ഷിപ്പനി നിയന്ത്രണത്തിൻ്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവർത്തനങ്ങൾ ഇന്നും നാളെയും നടക്കും. ഇന്ന് അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും നാളെ കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കള്ളിങ്ങ് പ്രവർത്തനങ്ങൾ നടത്തും. അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3544 വളർത്തു പക്ഷികളും, […]

സി പി എം കേന്ദ്രകമ്മിറ്റി 26ന് തിരുവനന്തപുരത്ത്

ന്യൂഡൽഹി : സി പി എമ്മിന്റെ മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം 26 മുതൽ തിരുവനന്തപുരത്ത് നടക്കും. ഡൽഹിയിലെ അതിശൈത്യം കണക്കിലെടുത്താണ് യോഗം തിരുവനന്തപുരത്ത് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വിജയസാദ്ധ്യതയുള്ള നേതാക്കൾക്കും രണ്ട് ടേം നിബന്ധനയിൽ ഇളവു നൽകുന്നതിൽ കേന്ദ്രകമ്മിറ്റി തീരുമാനമെടുത്തേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ശബരിമല സ്വർണക്കൊള്ള അടക്കം വിഷയങ്ങളും ചർച്ചയാകും. ഇ​ട​തു​മു​ന്ന​ണി യോ​ഗം​ ​ തി​രു​വ​ന​ന്ത​പു​രം ​:​ ​ത​ദ്ദേ​ശ​ ​ഫ​ലം​ ​വി​ല​യി​രു​ത്താ​നു​ള്ള​ ​ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗം​ ​ഇ​ന്ന്.​ ​ഘ​ട​ക​ക​ക്ഷി​ക​ളോ​ട് ​വി​ശ​ദ​ ​അ​വ​ലോ​ക​ന​ത്തി​ന് ​നേ​തൃ​ത്വം​ […]

ദേശീയ കൈത്തറി-കരകൗശല മേളയ്ക്ക് തുടക്കമായി

തിരുവനന്തപുരം : രാജ്യത്തുടനീളമുള്ള ഗ്രാമീണ കരകൗശല വിദഗ്ദ്ധരും നെയ്ത്തുകാരും ഒത്തുചേരുന്ന ‘കൈത്തറി-കരകൗശല മേള’ തിരുവനന്തപുരത്ത് ആരംഭിച്ചു. ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിലെ ഷോപ്പ് നമ്പർ 73ൽ നടക്കുന്ന പ്രദർശനവും വില്പനയും 20വരെ നീണ്ടുനിൽക്കും. വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന ഉത്പന്നങ്ങളാണ് മേളയുടെ പ്രധാനാകർഷണം. ഒറീസ ടൈ ആൻഡ് ഡൈ, പശ്ചിമ ബംഗാൾ കോട്ടൺ, ബനാന ഫൈബർ, അജ്‌രാഖ് പ്രിന്റ്, തസാർ സിൽക്ക്, മുർഷിദാബാദ് സിൽക്ക്, ചന്ദേരി, മഹേശ്വരി, ഭഗൽപൂർ സിൽക്ക്, ധാക്കയിൽ നിന്നുള്ള ഇതിഹാസ മസ്ലിൻ ജംദാനി […]

പുതുക്കിയകരട് പട്ടിക പരിശോധിക്കാം

അരിക്കുളം:2026-ലെ ഡ്രാഫ്റ്റ് റോൾ പ്രസിദ്ധീകരിച്ചതിനുശേഷംക്ലെയിമുകളും, എതിർപ്പുകളും സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലയളവിൽ, (23/12/2025 മുതൽ 22/01/2026 വരെ)ഡിക്ലറേഷൻ ഫോമും അനുബന്ധ രേഖകളും സഹിതം പരാതിക്കാർക്ക് ഫോം 6 ൽ അവരുടെ പേര് ചേർക്കാനായി സമർപ്പിക്കാം. ഒഴിവാക്കപ്പെട്ടവരുടെ ഏറ്റവും പുതിയ പട്ടിക ഈ ലിങ്ക് ഓപ്പണാക്കി പരിശോധിക്കാം.https://order.ceo.kerala.gov.in/sir/search/index ചന്ദ്രൻ ഇസ്ക്രവില്ലേജ് ന്യൂസ്‌അരിക്കുളം.

കൈക്കൂലി ആരോപണം

തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിച്ച ഉദ്യോഗസ്ഥനും ഇഡി ഡെപ്യൂട്ടി ഡയറക്ടറുമായ പി രാധാകൃഷ്ണനെ സർവീസിൽ നീക്കി ധനകാര്യമന്ത്രാലയം ഉത്തരവിറക്കി. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടന്നിരുന്നു. ഇതിനെ തുടർന്നാണ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശിച്ചത്. മുൻപും നിരവധി ആക്ഷേപങ്ങള്‍ നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം നിലവിൽ ജമ്മു കാശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ധനകാര്യ വകുപ്പിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നിര്‍ബന്ധിതമായ […]

റജി ലൂക്കോസ് ബി ജെ പിയിൽ

തിരു: കഴിഞ്ഞ 35 വർഷമായി സി പി എമ്മിൽ സജീവമായിരുന്ന ഇടതു രാഷ്ട്രീയ നിരീക്ഷകൻ റജി ലൂക്കോസ് ബി ജെ പിയിൽ ചേർന്നു. ബി ജെ പി യുടെ ശക്തനായ വിമർശകനായിരുന്ന റജി ലൂക്കോസിന്റെ ഈ മലക്കം മറിച്ചിൽ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് പ്രസക്തിയില്ലായെന്ന് റജിലൂക്കോസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സി പി എമ്മിന്റെ ഇപ്പോഴത്തെ രീതികൾ ശരിയല്ലായെന്നും റജി ലൂക്കോസ് ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഷാൾ […]

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

കൊച്ചി : പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. രാജ്യം പദ്‌മശ്രീ, പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാല്മണിക്ക് വൈകുണ്ഡ് ശ്മശാനത്തില്‍.

മാലിന്യം ജീവനക്കാർ സെക്രട്ടേറിയറ്റിൽ തള്ളേണ്ട

തിരുവനന്തപുരം : ജീവനക്കാർ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ കൊണ്ടുവന്ന് സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നിൽ ഉൾപ്പെടെ തള്ളുന്നത് വിലക്കി സർക്കുലർ പുറപ്പെടുവിച്ചു. പിടിക്കപ്പെട്ടാൽ അച്ചടക്ക ലംഘനമായി കണക്കാക്കി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്. ഹൗസ് കീപ്പിംഗ് വിഭാഗമാണ് സർക്കുലർ ഇറക്കിയത്. ഭക്ഷണാവശിഷ്ടം കണ്ടാൽ അത് ജീവനക്കാർ കൊണ്ടുവന്നു കഴിച്ചതിന്റെ ബാക്കിയാണെന്ന് മനസിലാക്കാം. എന്നാൽ, പച്ചക്കറി അരിഞ്ഞത് അടക്കമുള്ള മാലിന്യം സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകളിൽ കാണാറുണ്ട്. തുടർന്നാണ് അത് വിലക്കി സർക്കുലർ പുറപ്പെടുവിച്ചത്. ഭക്ഷണാവശിഷ്ടങ്ങളടക്കം സെക്രട്ടേറിയറ്റിലുണ്ടാകുന്ന മാലിന്യം ഓഫീസിൽ വച്ചിട്ടുള്ള പച്ച, […]

നെടുമങ്ങാട് വില്ലേജ് ഓഫീസിൽ വിജിലൻസ് കയറി

തിരുവനന്തപുരം : നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ അല്പംമുമ്പ് വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ മേശകളിൽ നിന്ന് 12000 രൂപ കണ്ടെടുത്തു.കൂടുതൽ പരിശോധനകൾ തുടരുന്നു. വില്ലേജ് ന്യൂസ് തിരുവനന്തപുരം.

Back To Top