അയ്യപ്പസംഗമത്തിന് ലഭിക്കുന്ന പണം എങ്ങനെ ചെലവാക്കും? ചോദ്യങ്ങളുമായി ഹൈക്കോടതി

തെലങ്കാന, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു ശബരിമലയിൽ സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. പരിപാടിക്ക് ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുമെന്നും കോർപ്പറേറ്റ് സംഭാവനകൾ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. പരിപാടിക്കെതിരെ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ ചോദ്യങ്ങൾ. കുംഭമേളയുടെ മാതൃകയിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് സ്പോൺസർഷിപ്പിലൂടെയാണ് പണം കണ്ടെത്തുന്നത്. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. തെലങ്കാന, […]

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവനടി മൊഴി നൽകി ; തെളിവുകൾ കൈമാറി‌

ഹോട്ടലിലേക്ക് ക്ഷണിച്ച സ്ക്രീൻഷോട്ട് അടക്കമാണ് അന്വേഷണ സംഘത്തിന് കൈമാറിയത് രാഹുല്‍ മാങ്കൂട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവനടി മൊഴി നൽകിയതായി റിപ്പോർട്ട്. രാഹുലിനെതിരായ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. ഹോട്ടലിലേക്ക് ക്ഷണിച്ച സ്ക്രീൻഷോട്ട് അടക്കമാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കുന്നവയല്ലെന്ന് നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്ന് യുവനടി അന്വേഷണ സംഘത്തെ അറിയിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് […]

ബൈക്കിൽ പിക്കപ്പ് വാനിടിച്ച് എസ്ബിഐ ബാങ്ക് മാനേജർ മരിച്ചു; അച്ഛന് പരിക്ക്

എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ വന്ന പിക്കപ്പ് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു പാലക്കാട്: അച്ഛനും മകനും സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാനിടിച്ച് മകൻ മരിച്ചു. അച്ഛന് പരിക്ക്. വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജർ ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസ് ആണ് മരിച്ചത്. അച്ഛൻ രാജശേഖരന് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഏഴരയോടെ വടക്കഞ്ചേരി ടൗണിൽ എച്ച്ഡിഎഫ്സി ബാങ്കിന് മുൻവശത്തായിരുന്നു അപകടം. എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ […]

ഡോ: ലൈലാസിന് അധ്യാപക അവാർഡ്

മെട്രോ വാർത്തയുടെ 2025 ലെ അധ്യാപക അവാർഡ്, പട്ടം മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിസിപ്പൽ ഡോ: ലൈലാസിന്. ഓണം വാരാഘോഷത്തോട് തിരുവനന്തപുരം സെൻ്ററൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ബഹുമാന്യനായ ആൻ്റ്ണി രാജു എം..എൽ .എ അവാർഡ് സമ്മാനിച്ചു.

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല; മകനെ ജയിലിലടച്ചു

കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ ആർഡിഒ ജയിലിലടച്ചു. ആർഡിഒ കോടതിയുടെ വാറണ്ട് പ്രകാരമാണ് ജയിലിൽ അടച്ചത്. മടിക്കൈ സ്വദേശിയായ പ്രതീഷിനെ (46) നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പൊയിൽ സ്വദേശിനിയായ ഏലിയാമ്മ ജോസഫ് (68) ആണ് മകനെതിരെ കാഞ്ഞങ്ങാട് ആർഡിഒ കോടതിയിൽ പരാതി നൽകിയത്. കോടതി ഉത്തരവിട്ടിട്ടും ചെലവിന് കൊടുക്കാത്തതിനെ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിമാസം രണ്ടായിരം രൂപ മകൻ നൽകണമെന്ന് […]

ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തള്ളി മന്ത്രി സജി ചെറിയാൻ; വന്നത് പലതും തിരക്കഥകൾ

റിപ്പോർട്ടിൽ ഒരു നടന്റെയും പേര് പരാമർശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് വെറും തിരക്കഥകൾ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. ആരേ വേണമെങ്കിലും ഊഹിച്ച് പറയാവുന്ന കുറേ തിരക്കഥകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 കേരളയുടെ ക്യൂ18ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ആരെയും ഊഹിച്ച് അവരുടെ ജീവിതം തകർക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിൽ ഒരു നടന്റെയും പേര് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ […]

കാസർഗോഡ് ഷവർമ കഴിച്ചതിനു പിന്നാലെ ഛർദിയും അസ്വസ്ഥതയും ; 15ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയകുട്ടികൾ സമീപത്തെ ഹോട്ടലിൽ നിന്നാണ് ഷവർമ വാങ്ങി കഴിച്ചത് കാസർകോട് കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിനെത്തുടർന്ന് ഛർദിയും അസ്വസ്ഥതയുമുണ്ടായ 15ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷ‌ം കാണാനെത്തിയതായിരുന്നു കുട്ടികൾ. ഇവർ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്.തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായുമായിരുന്നു. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സാക്കിയ (13), നഫീസ മെഹ്സ (13), നഫീസത്ത് സുൽഫ (13) എന്നിവരെ ആശുപത്രിയിൽ […]

സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ കഴിയട്ടെ; ആശംസയുമായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്

മലങ്കര ഓർ‍ത്തഡോക്സ് സുറിയാനി സഭ സമൂഹത്തിൽ നടത്തുന്ന ക്രിയാത്മക ഇടപെടലുകളെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിരുന്ന പ്രിയ സുഹൃത്താണ് നിയുക്ത ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പറഞ്ഞു ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്ത സി.പി രാധാകൃഷ്ണന് ആശംസകൾ നേർന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്. ഏവരെയും സൗമത്യയോടെ ചേർത്തുനിർത്തുന്ന സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വവും ഭംഗിയായി നിറവേറ്റാൻ കഴിയട്ടെയെന്നാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസിന്റെ വാക്കുകൾ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ആശംസ അറിയിച്ചത്. […]

വ്ലോ​ഗർ മുകേഷ് എം. നായർ പെൺകുട്ടിയെ ഉപദ്രവിച്ചതിനു തെളിവില്ലെന്ന് റിപ്പോർട്ട്

ചിത്രീകരണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ട് വ്ലോഗർ മുകേഷ് എം. നായർക്കെതിരെയുള്ള കേസിൽ പോക്സോ കുറ്റം ചുമത്താൻ തെളിവില്ലെന്ന് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് റിപ്പോർട്ട് പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറ്റം മാത്രമാണ് മുകേഷിനെതിരെ നിലനിൽക്കുന്നത്. പെൺകുട്ടി ആദ്യം നൽകിയ പരാതിയിൽ ഇല്ലാത്ത കാര്യങ്ങൾ പിന്നീട് മൊഴിയിൽ കൂട്ടിച്ചേർത്തത് സംശയാസ്പദമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ചിത്രീകരണ ദൃശ്യങ്ങൾ […]

തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച  അവധി

ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ (സെപ്റ്റംബർ 9) അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, നഗരത്തിലെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു. ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ […]

Back To Top