ഗുജറാത്ത് : അഹമ്മദാബദ് കേരള സമാജം സബർമതി വാർഡ് മലയാളികൾ കൂട്ടായ്മയോടെ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു.
രാം നഗർ രുഗ്മിണി ബാവ്സർ ഹാളിൽ 28 സെപ്റ്റംബർ 2025 ഞായറാഴ്ച രാവിലെ 9.30 മുതൽ നടന്ന ഓണാഘോഷം പ്രധാന അതിഥിയായി സബർ മതി വിധാൻസഭ എം എൽ എ ഡോ ഹർഷദ് പട്ടേൽ എത്തി.
ഏ എസ് പ്രസിഡന്റ് ഗിരീശൻ ജനസെക്രട്ടറി ബെന്നി വർഗീസ്, വാർഡ് പ്രസിഡന്റ് ശൈലരാജൻ, സെക്രട്ടറി ഷീല വാസു, ആർട്സ് സെക്രട്ടറി പത്മ, വിശിഷ്ട അതിഥി മിമിക്രി ആർട്ടിസ്റ്റ് രാഹുൽ തിരുവനന്തപുരം എന്നിവരും വാർഡ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉൽഘാടനം ചെയ്തു.
കലാ പരിപാടികളും ഓണസദ്യയും നാടിന്റെ ഓർമയൊരുക്കി.