ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിക്കാന്‍ ജന്മനാട്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് വന്‍ജനാവലിയുടെ സാന്നിധ്യത്തിലാകും ആരാധകരുടെ സ്വന്തം ലാലേട്ടനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുക.
തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
സ്വാന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ നാടിന്‍റെ പ്രധാന ചടങ്ങുകള്‍ക്ക് വേദിയാകുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം തയാറെടുക്കുകയാണ് നാട്ടുകാരനായ മോഹന്‍ലാലിന് സ്നേഹവും ആദരവും ചൊരിയാന്‍.
മലയാളം വാനോളം, ലാൽസലാം എന്ന് പേരിട്ടിരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, ഉർവ്വശി,ശോഭന , മീര ജാസ്മിൻ, രഞ്ജിനി , മീന, മേനക, മാളവിക , അംബിക തുടങ്ങി ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും.
പ്രവേശനം സൗജന്യമാണ് അതേസമയം ആള്‍ക്കൂട്ട നിയന്ത്രണത്തിന് കര്‍ശന സുരക്ഷാസംവിധാനങ്ങളുമുണ്ടാകും.
ഉദ്ഘാടന ചടങ്ങിനെ തുടർന്ന് നടക്കുന്ന മോഹൻലാലിനുള്ള കലാസമർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രമണ്യന്‍ തിരനോട്ടം അവതരിപ്പിക്കും.
ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത രാഗം മോഹനം എന്ന നൃത്തസംഗീതപരിപാടി.
മോഹൻലാലും ഗാനം ആലപിക്കും.