ബസിൽ മാല മോഷണംയുവതി പിടിയിൽ.

ബസിൽ മാല മോഷണംയുവതി പിടിയിൽ.

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ച യുവതി പിടിയിലായി.
തമിഴ്നാട് തെങ്കാശി സ്വദേശി മാരീശ്വരിയാണ് പിടിയിലായത്.
നെടുമങ്ങാട്‌ നിന്നും വെമ്പായത്തേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.
തേക്കട സ്വദേശി വിജയമ്മയുടെ ഒരു പവന്‍റെ മാലയും 2000 രൂപയുമാണ് മാരീശ്വരി
മോഷ്ടിച്ചത്.
മാലയും പണവും മോഷണം പോയതായി മനസിലാക്കിയ വിജയമ്മ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പോത്തൻകോട് ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
തുടർന്നു നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും മാലയും പണവും കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top