ആനാവൂർ തേരണി ശാഖയിൽ വനിതാ സംഘവും കുടുംബ യൂണിറ്റും

പാറശാല : എസ് എൻ ഡി പി യോഗം പാറശാല യൂണിയനിൽപ്പെട്ട ആനാവൂർ തേരണി ശാഖയിൽ വനിതാ സംഘം, കുടുംബയൂണിറ്റ് എന്നിവയുടെ രൂപീകരണ യോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ് ഊരമ്പ് ഉദ്ഘാടനം ചെയ്തു. പാറശാല യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജകുമാരി അദ്ധ്യക്ഷത വഹിച്ചു. ശാഖയിലെ വനിതാ സംഘം ഭാരവാഹികളായി സജിനി (പ്രസിഡന്റ്),ഗ്രീഷ്മ (വൈസ് പ്രസിഡന്റ്),ബിന്ദു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ വനിതാ സംഘം സെക്രട്ടറി അജിതകുമാരി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ആശംസകൾ നേർന്നു.

പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി: താല്‍പര്യപത്രം ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കുറഞ്ഞത് ഒരേക്കര്‍ വരെ ഭൂമി വില്‍ക്കാന്‍ തയാറുള്ള പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി, നന്മണ്ട, ചേളന്നൂര്‍, കാക്കൂര്‍, വാണിമേല്‍, വളയം, നരിപ്പറ്റ, ചെക്യാട്, നാദാപുരം, കാവിലുംപാറ, കായക്കൊടി, കുറ്റ്യാടി ഗ്രാമപഞ്ചായത്തുകളിലെയും കൊടുവള്ളി, മുക്കം നഗരസഭകളിലെയും ഭൂവുടമകളില്‍നിന്ന് ആദിവാസി പുനരധിവാസ വികസന മിഷന്‍ താല്‍പര്യപത്രം ക്ഷണിച്ചു.ഭൂമിയുടെ ഉടമസ്ഥര്‍, അപേക്ഷയോടൊപ്പം വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യമുള്ള നിയമകുരുക്കുകളില്‍ ഉള്‍പ്പെടാത്ത […]

കോഓര്‍ഡിനേറ്റര്‍മാരുടെ താൽക്കാലിക നിയമനം

ആലപ്പുഴ ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 19 വിജ്ഞാൻവാടികളില്‍ കോഓര്‍ഡിനേറ്റര്‍മാരുടെ താല്‍ക്കാലിക നിയമനം നടത്തുന്നു. ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീൽഡ് പ്രവര്‍ത്തകരായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ സ്വന്തം ജില്ലയില്‍ മാത്രം അപേക്ഷിക്കണം . പ്രായ പരിധി 21-45 വയസ്സ്. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഓണറേറിയം 8000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി […]

ദേശീയ ഗവേഷണ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ വിജ്ഞാന സമ്പദ്‌ വ്യവസ്ഥയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ദേശീയ ഗവേഷണ സമ്മേളനത്തിന് തുടക്കമായി. മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. വിജ്ഞാന സമ്പദ്‌‌ വ്യവസ്ഥ സാമൂഹിക നീതിയിൽ അധിഷ്ഠിതമാകണമെന്ന് മന്ത്രി പറഞ്ഞു. കൃഷി, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിലുള്ള അറിവ് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. സൂക്ഷ്മ ജീവശാസ്ത്രത്തെ ദൃശ്യകലയിലൂടെ അവതരിപ്പിക്കുന്ന നൂതന ശാസ്ത്ര ആശയവിനിമയ ഉപകരണമായ അഗർ ആർട്ട് സമ്മേളനത്തോടനുബന്ധിച്ച പ്രദർശന മേളയിൽ അവതരിപ്പിച്ചു. ബയോസേഫ്റ്റി […]

പ്രഖ്യാപനം ഈ മാസം അവസാനത്തോടെ വന്നേക്കും

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട മേഖല ജാഥകൾ 15ന് അവസാനിച്ചശേഷം സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർത്ഥി നിർണയവും സജീവമാക്കാൻ എൽ.ഡി.എഫ്. 28ന് മുൻപ് സീറ്റുകളുടെ കാര്യത്തിൽ ഘടകകക്ഷികളുമായി ധാരണയിലെത്താനാണ് നീക്കം. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് സൂചനയുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ 60 നിയമസഭാ മണ്ഡലങ്ങളിലൂടെ നയിക്കുന്ന വടക്കൻ മേഖല ജാഥ 15ന് തിരൂരിൽ സമാപിച്ചശേഷം ചർച്ചകൾ സജീവമാക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കേരളകൗമുദിയോട് […]

കാത്തിരിപ്പിന്റെ കിലോമീറ്ററുകൾ

“ചേട്ടാ എപ്പോഴാ ഇനി ബസ് ? മുംബയ്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്‌പ്രസിൽ രാത്രി 8.45ന് കൊച്ചുവേളിയിലെത്തിയ മീനു അപരിചിതനോട് ചോദിച്ചു. ഒരു സുഹൃത്തിന്റെ കല്യാണത്തിന് വേണ്ടിയാണ് നഗരത്തിലെത്തിയത്. ഈ സമയത്ത് ബസൊന്നും ഇല്ല മോളേ.. കൊച്ചുവേളിയിൽ പകലുതന്നെ ബസ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്..അപ്പോഴാണ് രാത്രി. മോള് വല്ല വണ്ടിയും വിളിച്ച് പോകാൻ നോക്ക്…” എന്നായിരുന്നു അയാളുടെ മറുപടി. നഗരത്തിൽ രാത്രിയാത്രയെ കുറിച്ച് സ്ത്രീകൾക്ക് പറയാനുള്ള മറ്റൊരു ദുരിതമിതാണ്. പ്രൈവറ്റ് ബസുകൾ രാത്രി 8ന് ശേഷം വിരലിൽ എണ്ണാവുന്നത് മാത്രമാകും. […]

നാട്ടുകാരും പഞ്ചായത്ത് അംഗവും കള്ളിക്കാട് പഞ്ചായത്തിലെ റോഡ് പണി തടഞ്ഞു

കാട്ടാക്കട : കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ വ്ളാവെട്ടി മുതൽ കിക്മ കോളേജ് വരെയുള്ള റോഡ് റീടാറിംഗ് അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് വാർഡ് അംഗവും നാട്ടുകാരും രംഗത്ത്. തിങ്കളാഴ്ച ടാറിംഗ് നടത്താനായി വെള്ളിയാഴ്ച ഉൾപ്പെടെ വൃത്തിയാക്കൽ ജോലി നടന്നിരുന്നു. എന്നാൽ വൃത്തിയാക്കിയ ഇടങ്ങളിലെ കുഴികളിൽ മണ്ണ് ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ച് പഞ്ചായത്തംഗം ചിത്ര ഉദയൻ ഗ്രാമപഞ്ചായത്ത് എ.ഇ ഉണ്ണികൃഷ്ണനെ അറിയിച്ചു. ഇവർ നടത്തിയ സ്ഥലപരിശോധനയിൽ കുഴികളിലെ മണ്ണ് പൂർണമായും നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. കോൺട്രാക്ടറെ വിളിച്ചുവരുത്തി വൃത്തിയാക്കിയ ശേഷമേ ടാറിംഗ് […]

സന്ദീപ് കുമാർ ടെക്നോപാർക്ക് സി.ഇ.ഒ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്കായ ടെക്‌നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) സന്ദീപ് കുമാറിനെ സംസ്ഥാന സർക്കാർ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ സി.ഇ.ഒ (റിട്ട.)കേണൽ സഞ്ജീവ് നായർക്ക്‌ പകരമാണ് സന്ദീപ് കുമാർ ചുമതലയേൽക്കുക. നിലവിൽ കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ (കെ.എസ്‌.ഐ.ടി.എം) ഡയറക്ടറായ സന്ദീപ് കുമാർ ടെക്‌നോപാർക്ക് സി.ഇ.ഒയുടെ അധിക ചുമതല വഹിക്കും. കേരള കേഡറിലെ 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കെ.എസ്‌.ഐ.ടി.എം പ്രവർത്തനങ്ങളുടെ ഭാഗമായി സൈബർ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ, ഡിജിറ്റൽ മേഖലയിലെ പൊതു […]

‘ഡോറ’ രജിസ്റ്ററിൽ ഒപ്പിട്ടത് കാറിൽ വച്ച്

തിരുവനന്തപുരം: ജവഹർനഗറിൽ വിദേശ മലയാളിയുടെ പത്ത് കോടിയിലധികം രൂപ വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ ഡോറയായി ആൾമാറാട്ടം നടത്തിയ വസന്ത സബ് രജിസ്ട്രാർ ഓഫീസിലെ രജിസ്റ്ററിൽ ഒപ്പിട്ടത് കാറിൽ വച്ച്. വസന്തയ്‌ക്ക് നടക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ ഇവരെ കാറിലാണ് എത്തിച്ചത്. സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ മറ്റൊരു സർക്കാർ ഓഫിസിന് മുന്നിൽ കാർ പാർക്ക് ചെയ്തു. മറ്റുപ്രതികളും കാറിലുണ്ടായിരുന്നു. ഓഫീസ് രജിസ്റ്ററുകൾ കാറിനടുത്ത് എത്തിച്ചതും തിരികെ കൊണ്ടുപോയതും മണികണ്ഠനാണ്. സർക്കാർ രേഖകൾ മറ്റാരുടെയും കൈയിൽ […]

സ്ത്രീകളുടെ രാത്രി യാത്ര ഇടപെടാൻ വനിതാ കമ്മിഷൻ

സ്ത്രീ​ക​ളു​ടെ​ ​രാ​ത്രി​ ​യാ​ത്ര​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​പ്ര​ത്യേ​ക​ ​കാ​മ്പെ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​സൈ​ബ​ർ​ ​പാ​ർ​ക്കി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്കാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​ബോ​ധ​വ​ത്ക​ര​ണം​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​അ​ഡ്വ.​പി​ ​സ​തീ​ദേ​വി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു. കോഴിക്കോട് : തൊഴിലെടുക്കുന്ന സ്ത്രീകൾ രാത്രികാലങ്ങളിൽ അനുഭവിക്കുന്ന യാത്രാപ്രശ്‌നത്തിന് പരിഹാരം കാണാൻ വനിതാ കമ്മിഷന്റെ ഇടപെടൽ. സ്വകാര്യസ്ഥാപനങ്ങളിലും സൈബർ പാർക്കുകളിലും ജോലിചെയ്യുന്ന സ്ത്രീകൾ രാത്രി താമസ സ്ഥലത്തേക്ക് എത്തുന്നത് വലിയ പരാതിയും പ്രയാസങ്ങളുമായി ഉയർന്ന ഘട്ടത്തിലാണ് ഇതുസംബന്ധിച്ച് സർവേ നടത്തി സർക്കാരിന് സമർപ്പിച്ച് പരിഹാരം […]

Back To Top