തിരു: കലാനിധി ഇന്ത്യൻ ആർട്സ് ആൻഡ് കൾചറൽ ഹെറിട്ടേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ ആദിപരാശക്തി മാധ്യമപുരസ്കാരത്തിനു വില്ലേജ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സന്തോഷ് രാജശേഖരൻ അർഹനായി. തിരുവനന്തപുരം പ്രസ്സ് ക്ലബ്
ടി എൻ ജി ഹാളിൽ നടന്ന ചടങ്ങിൽ വച്ച് പ്രസ്സ് ക്ലബ് സെക്രട്ടറി പ്രവീണും കലാനിധി ചെയർപേഴ്സൺ ഗീത രാജേന്ദ്രനും ചേർന്ന് പുരസ്കാരം സമ്മാനിച്ചു. അച്ചടി ദൃശ്യ മാധ്യമങ്ങളിൽ നിന്ന് നേടിയ പ്രവർത്തന അനുഭവങ്ങൾ സന്തോഷ് രാജശേഖരന് വില്ലേജ് ന്യൂസ് എന്ന വെബ് ടിവി യുടെ ശക്തമായ ഇടപെടലുകൾക്ക് കരുത്തു നൽകുമെന്ന് ചടങ്ങിൽ പ്രസംഗിച്ച കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം മുക്കംപാലമൂട് രാധാകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ 25 വർഷത്തിലേറെയായി കലാനിധിയെ നയിക്കുന്ന ഗീതാരാജേന്ദ്രൻ കലാനിധിയ്ക്ക് ലോക വനിതാ ദിനത്തോടാനുബന്ധിച്ച് കാസർഗോഡ് ജില്ലയിലെ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ജീവനം നീലേശ്വരത്തിന്റെ പ്രത്യേക ആദരവ് പി. വി ദിവാകരൻ നീലേശ്വരം സമർപ്പിച്ചു. കല, സംസ്കാരികം, ജീവകാരുണ്യം തുടങ്ങിയമേഖലകളിൽ നടത്തുന്ന നിരന്തരമായ വിജയകരമായ ഇടപെടലുകൾക്കുള്ള അംഗീകരമാണ് ഈ പുരസ്കാരമെന്ന് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ദിവാകരൻ പറഞ്ഞു. അദ്ദേഹം ഒപ്പം കൊണ്ടുവന്ന ചെടികളും പുരസ്കാര ജേതാക്കൾക്ക് സമർപ്പിച്ചു. അർഹരായവരെ കണ്ടെത്തുന്നതിലും ചിട്ടയോടെ ഒരു പരിപാടി സംഘടിപ്പിക്കുന്നതിലും ഗീതാ രാജേന്ദ്രന്റെ പുറകിലാണ് വലിയ സംഘടനകളെന്ന് പ്രസ്സ് ക്ലബ് സെക്രട്ടറി പ്രവീൺ പറഞ്ഞു. സമൂഹത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന കുസുമം പുന്നപ്ര, ചിപ്പി തിലക്, തുടങ്ങിയവർക്കും ആദരവ് നൽകി.
