മലയാളത്തിന് മാത്രമായി ഒരു പുതിയ ഒടിടി പ്ലാറ്റ്‌ഫോം ‘MalayalamOTT’ മെയ് ഒന്നിന് ലോഞ്ചിങ്ങിനൊരുങ്ങുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ‘ഗ്ലോബൽ ജംഗ്ഷൻ’ എന്ന ഐടി കമ്പനിയുടെ മേൽനോട്ടത്തിലാണ് ഇതൊരുങ്ങുന്നത്. മലയാളം ഹൊറർ വെബ് സീരീസ് ‘രാത്രി’ ആദ്യമായി ഇതിലൂടെ സ്‌ട്രീമിംഗ് ചെയ്യപ്പെടുന്നതാണ്. ഒരു കൂട്ടം പുതിയ സാങ്കേതിക വിദഗ്ധരാണ് ‘രാത്രി’ യ്ക്ക് പിന്നിൽ.
