സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇടിമിന്നലോടു കൂടിയ മഴ തുടരും; ജാഗ്രതാ നിർദേശം

അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (11/09/2025) മുതൽ […]

ജാഗ്രതക്കുറവുണ്ടായി, തെറ്റിദ്ധാരണ പടർത്തി ഭാര്യയുടെ പേരിൽ ‘മറ്റ് വോട്ട് തട്ടിപ്പുകൾ’ക്ക് മറയാക്കാൻ ശ്രമിക്കരുത്; ലിന്റോ ജോസഫ്

ഭാര്യയുടെ വോട്ട് തന്റെ താമസസ്ഥലത്തേക്ക് മാറ്റിയപ്പോൾ സംഭവിച്ച പിഴവാണിതെന്നും മറ്റു തട്ടിപ്പുകൾക്ക് ഇത് മറയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു ഇരട്ടവോട്ടർപ്പട്ടിക വിവാദത്തിൽ തന്റെ ഭാര്യ അനുഷയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്. ഭാര്യയുടെ വോട്ട് തന്റെ താമസസ്ഥലത്തേക്ക് മാറ്റിയപ്പോൾ സംഭവിച്ച പിഴവാണിതെന്നും മറ്റു തട്ടിപ്പുകൾക്ക് ഇത് മറയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബർ രണ്ടിന് നിലവിൽ വന്ന പുതിയ വോട്ടർപ്പട്ടികയിൽ പിഴവ് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ തിരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ […]

ചക്രവാതച്ചുഴി: കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 4 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 […]

‘പോരാട്ടം തുടരും; ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല’; റിനി ആൻ ജോർജ്

ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണ് തനിക്കെതിരായ പെയ്ഡ് ആക്രമണമെന്ന് റിനി ആൻ ജോർജ് കുറിച്ചു കൊച്ചി: താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കുന്നവയല്ലെന്ന് നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്ന് യുവനടി അന്വേഷണ സംഘത്തെ അറിയിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് റിനിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. “പോരാട്ടം തുടരുക തന്നെ ചെയ്യും. ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണ് തനിക്കെതിരായ പെയ്ഡ് ആക്രമണം. നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം അവസാനിച്ചു എന്നല്ലല്ലോ,” റിനി ഇൻസ്റ്റാഗ്രാമിൽ […]

അയ്യപ്പസംഗമത്തിന് ലഭിക്കുന്ന പണം എങ്ങനെ ചെലവാക്കും? ചോദ്യങ്ങളുമായി ഹൈക്കോടതി

തെലങ്കാന, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു ശബരിമലയിൽ സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. പരിപാടിക്ക് ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുമെന്നും കോർപ്പറേറ്റ് സംഭാവനകൾ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. പരിപാടിക്കെതിരെ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ ചോദ്യങ്ങൾ. കുംഭമേളയുടെ മാതൃകയിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് സ്പോൺസർഷിപ്പിലൂടെയാണ് പണം കണ്ടെത്തുന്നത്. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. തെലങ്കാന, […]

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവനടി മൊഴി നൽകി ; തെളിവുകൾ കൈമാറി‌

ഹോട്ടലിലേക്ക് ക്ഷണിച്ച സ്ക്രീൻഷോട്ട് അടക്കമാണ് അന്വേഷണ സംഘത്തിന് കൈമാറിയത് രാഹുല്‍ മാങ്കൂട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവനടി മൊഴി നൽകിയതായി റിപ്പോർട്ട്. രാഹുലിനെതിരായ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. ഹോട്ടലിലേക്ക് ക്ഷണിച്ച സ്ക്രീൻഷോട്ട് അടക്കമാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കുന്നവയല്ലെന്ന് നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്ന് യുവനടി അന്വേഷണ സംഘത്തെ അറിയിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് […]

ബൈക്കിൽ പിക്കപ്പ് വാനിടിച്ച് എസ്ബിഐ ബാങ്ക് മാനേജർ മരിച്ചു; അച്ഛന് പരിക്ക്

എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ വന്ന പിക്കപ്പ് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു പാലക്കാട്: അച്ഛനും മകനും സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാനിടിച്ച് മകൻ മരിച്ചു. അച്ഛന് പരിക്ക്. വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജർ ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസ് ആണ് മരിച്ചത്. അച്ഛൻ രാജശേഖരന് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഏഴരയോടെ വടക്കഞ്ചേരി ടൗണിൽ എച്ച്ഡിഎഫ്സി ബാങ്കിന് മുൻവശത്തായിരുന്നു അപകടം. എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ […]

ഡോ: ലൈലാസിന് അധ്യാപക അവാർഡ്

മെട്രോ വാർത്തയുടെ 2025 ലെ അധ്യാപക അവാർഡ്, പട്ടം മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിസിപ്പൽ ഡോ: ലൈലാസിന്. ഓണം വാരാഘോഷത്തോട് തിരുവനന്തപുരം സെൻ്ററൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ബഹുമാന്യനായ ആൻ്റ്ണി രാജു എം..എൽ .എ അവാർഡ് സമ്മാനിച്ചു.

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല; മകനെ ജയിലിലടച്ചു

കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ ആർഡിഒ ജയിലിലടച്ചു. ആർഡിഒ കോടതിയുടെ വാറണ്ട് പ്രകാരമാണ് ജയിലിൽ അടച്ചത്. മടിക്കൈ സ്വദേശിയായ പ്രതീഷിനെ (46) നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പൊയിൽ സ്വദേശിനിയായ ഏലിയാമ്മ ജോസഫ് (68) ആണ് മകനെതിരെ കാഞ്ഞങ്ങാട് ആർഡിഒ കോടതിയിൽ പരാതി നൽകിയത്. കോടതി ഉത്തരവിട്ടിട്ടും ചെലവിന് കൊടുക്കാത്തതിനെ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിമാസം രണ്ടായിരം രൂപ മകൻ നൽകണമെന്ന് […]

ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തള്ളി മന്ത്രി സജി ചെറിയാൻ; വന്നത് പലതും തിരക്കഥകൾ

റിപ്പോർട്ടിൽ ഒരു നടന്റെയും പേര് പരാമർശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് വെറും തിരക്കഥകൾ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. ആരേ വേണമെങ്കിലും ഊഹിച്ച് പറയാവുന്ന കുറേ തിരക്കഥകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 കേരളയുടെ ക്യൂ18ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ആരെയും ഊഹിച്ച് അവരുടെ ജീവിതം തകർക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിൽ ഒരു നടന്റെയും പേര് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ […]

Back To Top