‘വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കില്ല’; കേരള ഹൈക്കോടതി
വിവാഹബന്ധം നിലനിൽക്കെ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ വിലയിരുത്തൽ കൊച്ചി: വിവാഹിതയായ സ്ത്രീയെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം നിലനിൽക്കെ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ വിലയിരുത്തൽ. ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് കേസിൽ വിധി പറഞ്ഞത്. ‘ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും, ഇരയ്ക്ക് നിലവില്‍ ഒരു വിവാഹബന്ധം ഉള്ളതിനാല്‍, വ്യാജ വിവാഹ വാഗ്ദാനം നല്‍കിയുള്ള […]



