വയനാട് തുരങ്ക പാത
കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പാത നിര്‍മാണത്തിന്റെ ഭാഗമായി കൂറ്റന്‍ പാറ തുരക്കുന്നതിന് വേണ്ടിയുള്ള യന്ത്രങ്ങള്‍ സംസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞു. വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം പൂര്‍ത്തിയാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. രണ്ട് ഡ്രില്ലിംഗ് റിഗ്ഗുകളാണ് നിലവില്‍ പദ്ധതി പ്രദേശത്ത് എത്തിച്ചിരിക്കുന്നത്. നിലവില്‍ തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ച് നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തുരങ്ക മുഖം നിരപ്പാക്കിയാല്‍ മാത്രമേ യന്ത്രങ്ങള്‍ […]



