‘രാഹുലിനെതിരെ നിയമപരമായ പരാതി ഇല്ല; ഞാൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല’: ഷാഫി പറമ്പിൽ |
പീഡന കേസിൽ ഉൾപ്പെട്ട ഒരു എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎം എങ്ങനെയാണ് രാജി ആവശ്യപ്പെടുകയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. ബിഹാറിൽ നിന്നും മടങ്ങിയെത്തിയ ശേഷം വടകരയിൽ വെച്ചു നടന്ന പരിപാടിയിലായിരുന്നു ഷാഫിയുടെ പ്രതികരണം. പാർട്ടി പ്രവർത്തകനെന്ന നിലയിൽ ബിഹാറിലെ പ്രവത്തനത്തിൽ പങ്കെടുക തന്റെ ഉത്തരവാദിത്വമാണെന്നും അതിനായാണ് താൻ ബിഹാറിലേക്ക് പോയതെന്നും ഷാഫി പറഞ്ഞു. അതിനെ ബിഹാറിലേക്ക് മുങ്ങിയെന്ന് വളച്ചൊടിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പിൽ […]



