ലോകത്തില്‍ പുതുവത്സരം ആദ്യം ആഘോഷിച്ച് ഈ ദ്വീപ് രാജ്യം

പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാട്ടിയിൽ പുതുവത്സരം പിറന്നു. ലോകത്തിലെ ആദ്യ പുതുവത്സരം കാണാൻ കഴിയുന്ന ഭൂഭാഗങ്ങളിലൊന്നാണ് കിരിബാട്ടി. ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി അറ്റോളുകൾ വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റുകൾ ചേർന്നതാണ് ഈ ദ്വീപ്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഏകദേശം 4,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. കിരിബാസ് എന്ന് വിളിക്കപ്പെടുന്ന കിരിബതി 1979-ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വതന്ത്രമായി. ദക്ഷിണ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രമായതിനാൽ, പല അറ്റോളുകളിലും ജനവാസമുണ്ട്. […]

ഇ – ബസുകൾ തിരിച്ചയയ്ക്കും

ഇ – ബസുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ ആണെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് നൽകിയ ഇ – ബസുകൾ നഗരത്തിന് പുറത്തും ഓടുന്നുണ്ടെന്നായിരുന്നു മേയറുടെ ആരോപണം. ഇ – ബസുകൾ ഉടൻ തിരിച്ചെത്തിക്കുമെന്നും രാഷ്ട്രീയ സമ്മർദം കാരണമാണ് മറ്റ് സ്ഥലങ്ങളിൽ ബസ് ഓടിക്കുന്നതെന്നും മേയർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗണേഷ് കുമാർ […]

സ്നേഹത്തുമ്പീ …….

ഇംഗ്ലീഷ് മാസങ്ങളിൽ ഏറ്റവും സുന്ദരമായ മാസം ഡിസംബറാണത്രേ .യൂറോപ്യൻ രാജ്യങ്ങളിലാണ് ഡിസംബർ എത്തുമ്പോഴേക്കും ജനങ്ങളുടെ ആവേശം കൊടുമുടിയിൽ എത്താറുള്ളത്. ക്രിസ്തുമസ്സിനേയും പുതുവത്സരത്തേയും വരവേൽക്കാനുള്ള ആവേശത്തിൽ പ്രകൃതി പോലും കുളിരണിഞ്ഞ് ഡിസംബറിനെ കൂടുതൽ മനോഹരമാക്കുന്നു . ഡിസംബറും ഈ വർഷവും വിടവാങ്ങുന്ന അവസരത്തിൽ2005 -ൽ പുറത്തുവന്ന “ഡിസംബർ ” എന്ന മലയാള ചലച്ചിത്രം പെട്ടെന്ന് ഓർമ്മയിലേക്ക് കടന്നുവന്നു .ഈ ചിത്രം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു വരാൻ കാരണം “ഡിസംബർ ” എന്ന ചിത്രത്തിലെ അതിമനോഹരമായഒരു ഗാനമാണ്.“ഡിസംബർ ” എന്ന […]

വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഋഷിക. വര്‍ക്കലയിലെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഡോക്ടര്‍ അശ്വന്‍ മോഹനചന്ദ്രന്‍ വിടവാങ്ങി

നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോക്ടര്‍ അശ്വന്‍ മോഹനചന്ദ്രന്‍ വിടവാങ്ങി. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് ഡോ. അശ്വന്‍ (32) ആണ് മരണശേഷവും സഹജീവികളിലൂടെ ജീവിക്കുക. അശ്വന്റെ കരള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവ ഉള്‍പ്പടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. അശ്വന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിയ്ക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ രോഗിക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റല്‍ റിസര്‍ച്ച് […]

പുതുവര്‍ഷത്തിലെ പുതിയ മാറ്റങ്ങള്‍ അറിയാം

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഏഴാം ശമ്പള കമ്മിഷന്റെ കാലാവധി ഇന്ന് (ഡിസം.31) അവസാനിക്കും. ജനുവരി ഒന്ന് മുതല്‍ 8ാം ശമ്പളകമ്മിഷൻ നടപ്പാകും. ശമ്പളവും പെൻഷനും പിന്നീട് വർധിക്കുമെങ്കിലും നടപ്പാക്കല്‍ തീയതി ജനുവരി ഒന്ന് ആയിരിക്കും. ക്രെഡിറ്റ് സ്കോർ റിസർവ് ബാങ്ക് നിർദേശപ്രകാരം ജനുവരി മുതല്‍ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് വിവരങ്ങള്‍ ആഴ്ചയിലൊരിക്കല്‍ അയക്കണം. ഇത് ക്രെഡിറ്റ് സ്കോർ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യാനും അതുവഴി വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കാനും സഹായിക്കും. പാചക […]

മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന് ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചില്ല

ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും ജഗ്‌ദീപ് ധൻകറിന് അർഹതപ്പെട്ട സർക്കാർ ബംഗ്ലാവ് ലഭിച്ചില്ല.ഇക്കാരണത്താൽ ദക്ഷിണ ഡൽഹിയിലെ ഛാത്തർപുരിലെ സ്വകാര്യ ഫാംഹൗസിലാണ് ധൻകർ താമസിക്കുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു. ഇന്ത്യൻ നാഷണൽ ലോക്‌ദൾ നേതാവ് അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസാണിത്. പാർലമെന്റിന്റെ വർഷകാലസമ്മേളനം തുടങ്ങുന്ന ജൂലായ് 21-നാണ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥാനത്ത് തുടരാനാകില്ലെന്നാണ് പറഞ്ഞതെങ്കിലും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന സൂചനയുണ്ടായിരുന്നു. മുൻഉപരാഷ്ട്രപതിമാർക്ക് അവകാശപ്പെട്ട സർക്കാർ വസതിക്കായി ഓഗസ്റ്റ് […]

കെഎസ്ആർടിസിയുടെ ഗവി വിനോദയാത്രാ ബസ് ഓട്ടത്തിനിടെ കത്തിനശിച്ചു

കോട്ടയം: പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ മണിമലയ്ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിൽ കെഎസ്ആർടിസിയുടെ വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. മുപ്പത്തഞ്ചോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. മലപ്പുറത്തുനിന്ന് പത്തനംതിട്ടയിലെ ഗവിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർ ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. ബസിൽ തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് ബസിലെ ഡ്രൈവറെ വിവരം അറിയിച്ചത്. ഇത് യാത്രക്കാരെ പെട്ടന്ന് പുറത്തിറക്കാനും വലിയ ദുരന്തം ഒഴിവാക്കാനും […]

മുൻ ഓസീസ് താരം ഡാമിയൻ മാർട്ടിൻ‌ കോമയിൽ

ബ്രിസ്ബെയ്ൻ : മസ്തിഷ്ക ജ്വരം ബാധിച്ചതിനെത്തുടർന്ന് മുൻ ഓസ്ട്രേലിയൻ താരം ഡാമിയൻ മാർട്ടിൻ‌ കോമയിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡാമിയന്‍റെ ആരോഗ‍്യസ്ഥിതി മോശമായത്. ഇതേത്തുടർന്ന് അദ്ദേഹത്തെ ക്വീൻസ്‌ലാൻഡിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ഓസ്ട്രേലിയൻ മാധ‍്യമങ്ങളുടെ റിപ്പോർട്ട്. അടിയന്തര ചികിത്സയ്ക്കു വേണ്ടി ഡാമിയനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഡാമിയൻ മാർട്ടിന്‍റെ ആരോഗ‍്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഡാമിയന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ ആദം ഗിൽക്രിസ്റ്റ് കുറിച്ചു. […]

ഹരിയാനയിൽ കൂട്ട ബലാത്സംഗം

ഡല്‍ഹി : ഹരിയാനയില്‍ 25 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ ഫരീദാബാദിലാണ് വാനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് മടങ്ങി വരുകയായിരുന്നു യുവതി. യുവതി കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനില്‍ക്കുമ്പോഴാണ് വാനിലെത്തിയ സംഘം ലിഫ്റ്റ് നല്‍കുന്നത്. […]

Back To Top