ഈശ ഗ്രാമോത്സവം 2025ൽ 700 മത്സരാർത്ഥികൾ ; മത്സരങ്ങൾ ഓഗസ്റ്റ് 23 മുതൽ
മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രാമോത്സവം നടക്കുന്നത്: ക്ലസ്റ്റർ തലം, ഡിവിഷണൽ തലം, ഗ്രാൻഡ് ഫിനാലെ. കേരളത്തിൽ, ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ ഓഗസ്റ്റ് 23-24 തീയതികളിൽ തൃശൂരിലെ വരന്തരപ്പിള്ളിയിലും എറണാകുളത്തെ അമ്പലമുഗളിലും നടക്കും. കാസർകോടിലെ ചെറുവത്തൂരിൽ ഓഗസ്റ്റ് 28-29 -ന് മത്സരങ്ങൾ നടക്കുന്നു. തുടർന്ന് തിരുവനന്തപുരത്തെ പോത്തൻകോടും കണ്ണൂരിലെ വെള്ളച്ചാൽ-മക്രേരിയും ഓഗസ്റ്റ് 30-31 -ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. പാലക്കാടിലെ അയിലൂരിൽ വച്ച് സെപ്റ്റംബർ 1-2 തീയതികളിലും മത്സരങ്ങൾ നടക്കുന്നു. ദേശീയതലത്തിൽ, ഈശ ഗ്രാമോത്സവം ആന്ധ്രപ്രദേശ്, കർണാടക, […]



