രാഹുലിന് വിനയായത് തന്റെ പദവി മനസ്സിലാക്കാതെ, സ്ത്രീകളെ ശരീരം മാത്രമായി കണ്ട് പെരുമാറിയത്: അഖിൽ മാരാർ
വീഡിയോയിൽ നിന്ന്രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്താണെന്ന് നിരവധി പേരാണ് എന്നോട് ചോദിക്കുന്നത്. സിനിമാ രംഗത്തെ ചില പ്രമുഖര്‍, സുഹൃത്തുക്കള്‍, വിമര്‍ശകര്‍ ഒക്കെ ചോദിച്ചു. നിരവധി ഇടതുപക്ഷ ഹാന്‍ഡിലുകളില്‍, ‘എന്താടാ നിന്റെ നാവിറങ്ങിപ്പോയോ?’ എന്നൊക്കെ ഉളള പോസ്റ്റുകള്‍ അടിച്ചിറക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച് കെപിസിസിയുടെ തീരുമാനത്തേക്കാളും കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തേക്കാളും ഒക്കെ വലുതായിട്ടായിരിക്കാം എന്റെ അഭിപ്രായത്തെ കാണുന്നത്. ഞാൻ പല വിഷയങ്ങളിലും അഭിപ്രായം പറയാറുണ്ട്. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്ന ചില വിഷയങ്ങളിലും സത്യത്തെ ചിലർ വളച്ചൊടിച്ച് സംസാരിക്കുന്ന സമയത്തുമൊക്കെ […]



