വരന് ദാരുണ അന്ത്യം
തിരുവനന്തപുരം : ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.
തിരുവനന്തപുരം : ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.
തിരുവനന്തപുരം : കേരളത്തിനെതിരായി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ ഇന്ന് എൽഡിഎഫ് മന്ത്രിമാരും ജനപ്രതിനിധികളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം അനുഷ്ഠിക്കുന്നു. സത്യാഗ്രഹ സമരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് സമാപനം കുറിച്ചുകൊണ്ട് ബുധാനാഴ്ച (14) നടക്കുന്ന ലക്ഷദീപം തൊഴാനെത്തുന്ന ഭക്തർക്ക് കർശന നിയന്ത്രണങ്ങൾ. ഓൺലൈനായി പാസെടുത്ത് വരുന്നവർക്ക് വൈകിട്ട് 4.30നും 6.30നും ഇടയിൽ ക്ഷേത്രത്തിലേക്ക് പ്രവേശനം. രാത്രി 8.30നാണ് ലക്ഷദീപത്തിന്റെ ഭാഗമായ പൊന്നുംശീവേലി. പാസിന്റെ പ്രിന്റ് ഔട്ട് കൈയ്യിൽ കരുതണം. ആധാർ കാർഡും വേണം. ബാഗ്, കുട, ക്യാമറ, ഹെഡ്ഫോൺ, റിമോട്ട് കീ, സ്മാർട്ട് വാച്ച്, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും പാടില്ല. സാധാരണ ഇതെല്ലാം […]
നീറ്റ് പരീക്ഷക്കായുള്ള പരിശീലനം ഇക്കാലത്ത് ലക്ഷങ്ങൾ ചിലവുള്ളതാണ്. എന്നാൽ ഇന്ത്യയിലെ തൊണ്ണൂറ് ശതമാനം കുട്ടികൾക്കും പ്രശസ്തമായ കോച്ചിങ്ങ് സെന്ററുകളെ ആശ്രയിക്കുവാനുള്ള സാമ്പത്തിക സാഹചര്യം ഇല്ല എന്നതാണ് സത്യം. പ്രശസ്തമായ കോച്ചിങ്ങ് സെൻററുകളും അവരുടെ വിദ്യാർത്ഥികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് നിരന്തരം NEET മോഡൽ പരീക്ഷകൾ അറ്റൻഡ് ചെയ്യാനാണ്. ഇനിയുള്ള ദിവസങ്ങൾ മോഡൽ പരീക്ഷകളുടേതായിരിക്കണം. എത്ര കൂടുതൽ തവണ പരിശീലന പരീക്ഷകൾ അറ്റൻഡ് ചെയ്യുന്നുവോ അത്രത്തോളം യഥാർത്ഥ നീറ്റ് പരീക്ഷ ലളിതമായിരിക്കും.സാധാരണ കുട്ടികൾക്കായി പ്രഗത്ഭരായ അദ്ധ്യാപകർ തയ്യാറാക്കിയ പരിശീലന പരീക്ഷകൾ […]
എരുമേലി : തീർഥാടന നഗരമായ എരുമേലിക്ക് ഇന്ന് ചന്ദനക്കുടം ആഘോഷത്തിന്റെ ആഹ്ലാദരാവ്. വാദ്യമേളങ്ങളുടെയും കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ ചന്ദനക്കുടം ഘോഷയാത്ര നഗരം ചുറ്റുമ്പോൾ മതസാഹോദര്യത്തിന്റെ പ്രതീകമായി എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ സ്വീകരണം ഒരുക്കും. ഒപ്പം ഘോഷയാത്രയിൽ ഉടനീളം ജാതിമത ഭേദമെന്യേ ജനങ്ങളും വിവിധ സംഘടനകളും സ്ഥാപനങ്ങളും സ്വീകരണം നൽകുന്നുണ്ട്. ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഹല്ലാ മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ ചന്ദനക്കുടം ആഘോഷം നടത്തുന്നത്. […]
ചെങ്ങന്നൂർ : സാംസ്കാരിക വകുപ്പ്, കിഫ്ബി ധനസഹായത്തോടെ 48 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിന്റെ സ്ഥല പരിശോധന മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ നടന്നു. കെഎസ്എഫ്ഡിസി ചെയർമാൻ കെ.മധു, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പ്രശാന്ത്, എൻജിനീയർ അഞ്ജിത ,ആർക്കിടെക്ട് ശ്രീകുമാർ, പിഐപി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം പരിശോധനയിൽ പങ്കെടുത്തു. ചെങ്ങന്നൂർ ഗവ. ഐടിഐക്ക് എതിർവശം, ജലവിഭവ വകുപ്പ് വിട്ടു നൽകിയിട്ടുള്ള, പമ്പ ഇറിഗേഷൻ പ്രോജക്ടിനു കീഴിലുള്ള 70 സെന്റ് ഭൂമിയിലാണ് നാല് നിലകളിലായി, […]
മാവേലിക്കര : ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയം നിർമാണം 85% പൂർത്തിയായി. കിഫ്ബി വഴി 132 കോടി രൂപ ചെലവഴിച്ചാണു നിർമാണം നടത്തുന്നത്. 7 നിലകളിലായി മൊത്തം 2.2 ലക്ഷം ചതുരശ്രയടി ആണ് വിസ്തീർണം. അത്യാഹിത വിഭാഗം, സിടി സ്കാൻ, റേഡിയോളജി, ഫാർമസി, മോഡുലർ ഒപി വിഭാഗങ്ങൾ, 90 അടിയന്തിര ചികിത്സ കിടക്കകൾ ഉൾപ്പെടെ 325 പുതിയ കിടക്കകൾ ക്രമീകരിക്കും. ആദ്യ ഘട്ടത്തിൽ 7 ശസ്ത്രക്രിയ മുറികൾ, ആധുനിക ബ്ലഡ് സെന്റർ, ലാബ്, ‘ലക്ഷ്യ’ (ലേബർ […]
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്ന് കെ മുരീധരൻ. ഇപ്പോൾ ജയിലിൽ കിടക്കുന്ന നാലഞ്ച് പേരും തന്ത്രിയും ചേർന്നാൽ എല്ലാമായി, കേസ് കഴിഞ്ഞു എന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ല. തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു. ‘സ്വന്തം പാർട്ടിക്കാർ സ്വർണം കടത്തിയത്, സിപിഎമ്മും അതിന്റെ തലപ്പത്തുള്ളവരും മന്ത്രിയും അടക്കം അറിഞ്ഞില്ല എന്നുപറഞ്ഞാ അതങ്ങനെ ശരിയാകുമെന്നും അദ്ദേഹം ചോദിച്ചു. അറിഞ്ഞിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഇവരൊക്കെ മന്ത്രിമാരായി […]
പെരിന്തൽമണ്ണ : കുളിർമലയിൽ 30 ഏക്കറിലേറെ സ്ഥലത്തെ പുൽക്കാടുകളും മരങ്ങളും കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെ പടർന്ന തീ രാത്രി വൈകിയാണ് നിയന്ത്രണ വിധേയമാക്കിയത്. ജനവാസമുള്ള പാതയോരത്തേക്ക് വരെ തീ എത്തിയെങ്കിലും ഫയർ ബെൽറ്റ് തീർത്ത് ഈ ഭാഗങ്ങളെ അധികൃതർ സുരക്ഷിതമാക്കി. മലയ്ക്ക് മുകൾവശത്താണ് വലിയ തോതിൽ അഗ്നിബാധ ഉണ്ടായത്. ഇനിയും താഴെ ഭാഗത്തേക്ക് തീ എത്താനുള്ള സാധ്യത പരിഗണിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം പൊലീസും യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ […]
വിതുര : പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും ഭക്തിയുടെ ലഹരിയും തമ്മിൽ ചേരുന്ന പൊന്മുടി സീതാ തീർഥ കുളത്തിലെ മകരപ്പൊങ്കാല 15 ന് നടക്കും. 14, 15 തീയതികളിലാണ് ഗോത്രാചാര കൊടുതി ഉത്സവം. വന വാസ കാലത്ത് ശ്രീരാമനും സീതാ ദേവിയും പൊന്മുടിയിൽ എത്തി സ്നാനം നടത്തി എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലമാണു സീതാ തീർഥം കാണി, ഗോത്ര വർഗ്ഗക്കാർ പരമ്പരാഗത വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ നടത്തുന്ന ഉത്സവം ജില്ലയിലെ നാനാ ജാതി, മത വിശ്വ വിശ്വാസികളുടെ സംഗമ […]