വെളിനല്ലൂരിൽ ബിജെപി സി പി എം കൂട്ട് കെട്ട്

കൊല്ലം : വെളിനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽസി പി എം , ബി ജെ പി കൂട്ട് കെട്ട് വിജയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സി പി എം അംഗങ്ങൾ ബി ജെ പി അംഗങ്ങൾക്ക് വോട്ട് നൽകി വിജയിപ്പിക്കുകയായിരുന്നു. വെളിനല്ലൂർ പഞ്ചായത്തിൽ കാലങ്ങളായി തുടർന്ന് വരുന്ന സി പി എം, ബി ജെ പി ബന്ധം ഇതോടെ വീണ്ടും ശക്തമായി ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി ആർ […]

നിയമസഭ പിടിക്കാൻ യു ഡി എഫ്

കൊല്ലം : കൊല്ലം ജില്ല പിടിക്കാൻ UDF സജീവ ചർച്ചയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നല്ല മൽസരം കാഴ്ചവച്ച സ്ഥാനാർത്ഥികളെ മുൻ നിർത്തി കളം പിടിക്കാൻ UDF ആലോചന. ചടയമംഗലം മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം മുതലാക്കാൻ M M നസീർ രംഗത്തിറങ്ങി. കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, കൊല്ലത്ത് ബിന്ദു കൃഷ്ണയും ചവറയിൽ ഷിബു ബേബി ജോണും രംഗത്തിറങ്ങി. കഴിഞ്ഞ ടേമിൽ നേരിയ വ്യത്യാസത്തിൽ UDF ന് നഷ്ടമായ സീറ്റുകളാണിവ. പുതിയ സാഹചര്യത്തിൽ UDF ന് അനുകൂലമെന്ന് പൊതുവിൽ […]

KSRTC ബസിലെ ദുരനുഭവം പങ്കുവച്ച് യുവതി

കൊട്ടാരക്കര : കൊല്ലം യാത്രക്കിടെ യുവതിക്ക് കെ എസ് ആര്‍ ടി സി ബസില്‍ ദുരനുഭവം. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 40-50നും ഇടയില്‍ പ്രായം തോന്നിക്കുന്ന ഒരു വ്യക്തി മറ്റ് സീറ്റുകള്‍ ഉണ്ടായിട്ടും തന്‍റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നെന്നും കൈമുട്ട് ഉപയോഗിച്ച് ശരീരത്തില്‍ തൊടാനും മുട്ടിയുരുമ്മി ഇരിക്കാനും ശ്രമിച്ചെന്നാണ് യുവതി പറയുന്നത്. മുൻപും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടും തെളിവ് ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. അതുകൊണ്ടാണ് ആദ്യമേ വിഡിയോ എടുത്തെന്നും യുവതി […]

കേരള സംഘത്തിന് മേയർ യാത്രഅയപ്പ് നൽകി

തിരുവനന്തപുരം : വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് മത്സരത്തിന്റെ ഡൽഹിയിൽ നടക്കുന്ന ഫൈനലിൽ പങ്കെടുക്കാൻ ഇന്നലെ പുറപ്പെട്ട അറുപതംഗ കേരള സംഘത്തിന് മേയർ വി വി രാജേഷ് യാത്ര അയപ്പ് നൽകി. തിരുവനന്തപുരം കോർപ്പറേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ ജി എസ് ആശനാഥ്,മൈ ഭാരത് സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, എൻ എസ് എസ് റീജിയണൽ ഡയറക്ടർ വൈ എം ഉപ്പിൻ, ജില്ലാ യൂത്ത് ഓഫീസർ എൻ സുഹാസ് എന്നിവരും പങ്കെടുത്തു.

ഒടുവിൽ ചന്തയ്ക്ക് ശാപമോക്ഷമാകുന്നു

തിരുവനന്തപുരം : ഒരു കാലത്ത് സജീവമായിരുന്ന മണ്ണന്തല മാർക്കറ്റ് പ്രദേശവാസികൾക്കാകെ അനുഗ്രഹമായിരുന്നു. വലിയൊരു ചുറ്റളവിൽ നിന്നും ആൾക്കാരെത്തിയിരുന്ന ഈ വലിയ ഗ്രാമ ചന്ത നഗരത്തിന്റെ ഭാഗമായപ്പോൾ തന്നെ ഇഞ്ചിഞ്ചായി നശിച്ചു തുടങ്ങി. ഉള്ളൂർ പഞ്ചായത്തിൽ നിന്നും കോർപ്പറേഷനിലേക്ക് മണ്ണന്തല മാറിയപ്പോൾ ചന്തയുടെ എല്ലാ പ്രതാപവും അസ്തമിച്ചു. പിന്നെ കഴിഞ്ഞ കാല കൗൺസിലറന്മാർ പലവിധ ശ്രമങ്ങളും നടത്തി തൊട്ടടുത്ത് തന്നെ പരിമിതമായ സ്ഥല സൗകര്യങ്ങളോടെ ഒരു കെട്ടിടം ഉയർന്നെങ്കിലും ചന്തയെ പുനരുജീവിപ്പിക്കാൻ കഴിഞ്ഞില്ല. സൗകര്യങ്ങളൊന്നുമില്ലാതെ ചെറുകിട കച്ചവടക്കാർ ബുദ്ധിമുട്ടിലാണ്.ചന്ത […]

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം

ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. തിരുവനന്തപുരം : നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായുള്ള ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നാളെ (ജനുവരി 6) രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.ചടങ്ങിൽ പുസ്തകോത്സവം ഡയറക്ടറിയുടെയും ഫെസ്റ്റിവൽ സോങ്ങിന്റെയും പ്രകാശനം നടക്കും. വൈകിട്ട് 6.30ന് നിയമസഭാ സമുച്ചയത്തെ വർണ്ണശബളമാക്കുന്ന വൈദ്യുതാലങ്കാരങ്ങളുടെ ഉദ്ഘാടനം സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കും. ​ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിലാണ് […]

ഇൻഡോർ മലിനജല ദുരന്തം

ഭോപ്പാല്‍ : ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരണം 17 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. നിലവില്‍ 142 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികള്‍ ചികിത്സയ്ക്ക് എത്തുന്നതും ആളുകള്‍ മരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്‍ഡോറിലെ 85 […]

വില്ലേജ് ഓഫിസിൽ വിജിലൻസ് പരിശോധന

വെള്ളനാട് : വെള്ളനാട് വില്ലേജ് ഓഫിസിൽ വിജിലൻസ് പരിശോധന. വില്ലേജ് ഓഫിസിലെ ചില ജീവനക്കാരോട് ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല വില്ലേജ്ഓഫിസിലെ ഫീൽഡ് ജീവനക്കാരനെതിരെ ഒട്ടേറെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം കുഞ്ചാലുംമൂട് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് 6.45 ന് അവസാനിച്ചു. പരിശോധനയിൽ നിയമലംഘനങ്ങളോ കുറ്റകരമായ കാര്യങ്ങളോ കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. എസ്.എച്ച്.ഒ […]

കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പര്‍

സംസ്ഥാനത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി അനുവദിക്കാന്‍ റെയില്‍വേ. തിരുവനന്തപുരം– ചെന്നൈ, തിരുവനന്തപുരം–ബെംഗളൂരു റൂട്ടുകളിലാകും സര്‍വീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്ന രീതിയിലാകും സര്‍വീസ് ക്രമീകരിക്കുക. നിലവില്‍ വരുന്നതോടെ ഈ റൂട്ടുകളിലെ ഏറ്റവും വേഗം കൂടിയ സര്‍വീസും ഇതുതന്നെയാകും. ആകെ 16 കോച്ചുകളാകും സ്ലീപ്പര്‍ ട്രെയിനില്‍ ഉണ്ടാവുക. ഇതില്‍ 11 തേഡ് എസി, നാല് സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി എന്നീ കോച്ചുകളിലായി 823 ബെര്‍ത്തുകളുമുണ്ടാകും. 12 വന്ദേഭാരത് […]

വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി

തിരുവനന്തപുരം : ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി ഹയർ സെക്കണ്ടറി കെട്ടിടത്തിൽ നിന്ന് താഴെയ്ക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ വലിയ കുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരതെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back To Top