അയ്യപ്പസംഗമത്തിന് ലഭിക്കുന്ന പണം എങ്ങനെ ചെലവാക്കും? ചോദ്യങ്ങളുമായി ഹൈക്കോടതി
തെലങ്കാന, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു ശബരിമലയിൽ സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. പരിപാടിക്ക് ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുമെന്നും കോർപ്പറേറ്റ് സംഭാവനകൾ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. പരിപാടിക്കെതിരെ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ ചോദ്യങ്ങൾ. കുംഭമേളയുടെ മാതൃകയിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് സ്പോൺസർഷിപ്പിലൂടെയാണ് പണം കണ്ടെത്തുന്നത്. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. തെലങ്കാന, […]



